#fashion | ഡ്രസ്സിങിലുമാകാം ഉത്തരവാദിത്തം, വാർഡ്റോബ് ട്രാക്കിങിലൂടെ; ഫാഷൻ ലോകത്തെ വിപ്ലവം ഇനി ഇതാണ്

#fashion |  ഡ്രസ്സിങിലുമാകാം ഉത്തരവാദിത്തം, വാർഡ്റോബ് ട്രാക്കിങിലൂടെ; ഫാഷൻ ലോകത്തെ വിപ്ലവം ഇനി ഇതാണ്
Feb 12, 2024 10:54 PM | By Athira V

രോ ദിവസവും ന്യൂജൻ ട്രെൻഡുകൾക്ക് തുടക്കമിടുകയാണ് നമ്മുടെ ഫാഷൻ ലോകം . ദിവസവും നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ഫോട്ടോ എടുത്ത് വെയ്ക്കുന്ന ട്രെൻഡ് നമ്മളിൽ പലരും ഫോളോ ചെയ്യുന്നുണ്ടാകും. ഇനി അലമാരയിൽ അടുക്കിവെച്ചിരിക്കുന്ന ഏത് വസ്ത്രമാണ് കൂടുതൽ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

നമ്മൾ ധരിക്കുന്ന ഓരോ വസ്ത്രങ്ങളും ഫോട്ടോയെടുത്ത് ഡിജിറ്റൽ ആയി സൂക്ഷിക്കാം. കൂടുതൽ സ്മാർട്ടാകേണ്ടവർക്ക് വേറെ ഒരു വഴിയുണ്ട് വാർഡ്റോബ് ‍ട്രാക്ക് ചെയ്യാൻ whering , cladwell പോലുള്ള മൊബൈൽ അപ്ലിക്കേഷനുകളും ഉപയോഗിക്കാം. വസ്ത്രങ്ങളുടെ ചിത്രമെടുത്ത് അപ് ലോഡ് ചെയ്താൽ മതി.

നമ്മൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ പാന്റ്, ഷർട്ട്, ‍‍‌ടോപ് എന്നിങ്ങനെ ഓരോ വിഭാഗങ്ങളായി റെക്കോർഡ് ചെയ്യാം. ഈ ആപ്പ് ഉപയോഗിക്കുന്നതിലുടെ ആവർത്തിച്ച് ധരിക്കുന്ന വസ്ത്രങ്ങളെയും ഇതുവരെയും ധരിക്കാത്ത വസ്ത്രങ്ങളെയും റാങ്ക് ചെയ്യാനാകും. ഏറ്റവും വില കൂടിയ വസ്ത്രം ഏറ്റവും കുറവാണ് ഉപയോഗിക്കുന്നതെങ്കിൽ അത്തരം വസ്ത്രങ്ങൾ വാങ്ങുന്നത് ഒഴിവാക്കാമല്ലോ.

ഒരു സ്‌റ്റൈലിംഗ് ടൂളായി ആരംഭിച്ച ഡിജിറ്റൽ വാർഡ്രോബ് ആപ്പിന്റെ ഉപയോഗത്തിൽ 129 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഡിജിറ്റൽ വാർഡ്രോബ് ആപ്പ് വെയറിംഗിൻ്റെ സ്ഥാപകയും സിഇഒയുമായ ബിയാൻക റേഞ്ച്ക്രോഫ്റ്റ് പറയുന്നു. ഉത്തരാവാദിത്ത ഫാഷൻ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഈ ട്രെൻഡിനു പിന്നിൽ.

അലമാരയിൽ നിന്ന് പുറത്തെടുക്കാത്ത വസ്ത്രങ്ങൾ എത്രയുണ്ടെന്ന് കണ്ടെത്തി ഷോപ്പിങ്ങിൽ നിന്ന് വിട്ട് നിൽക്കാനാവും. കൂടുതൽ ഉപയോഗിക്കുന്ന സ്റ്റൈലുകൾ അനുസരിച്ച് ഷോപ്പിങ് നടത്തുകയും ചെയ്യാം. നാളെ എന്തു ധരിക്കുമെന്ന് ആലോചിച്ച് ആശയക്കുഴപ്പത്തിലാകുന്ന സ്ത്രീകൾക്ക് സഹായമാകും ഈ ട്രെന്റെന്നും ഉറപ്പാണ്.

#forget #fitness #tracking #wardrobe #tracking #all #rage #2024

Next TV

Related Stories
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

Apr 7, 2024 03:43 PM

#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി...

Read More >>
#fashion |  മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

Apr 4, 2024 11:22 AM

#fashion | മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

അനുമോള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ്...

Read More >>
#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

Mar 29, 2024 09:13 AM

#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്...

Read More >>
#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

Mar 27, 2024 03:32 PM

#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചത് സാറയുടെ ശരീരത്തിലെ പൊള്ളിയ പാടുകളാണ്....

Read More >>
#fashion |  വസ്ത്രത്തിൽ കറങ്ങും സൗരയൂഥം; വീണ്ടും തരംഗമായി ഉർഫി

Mar 24, 2024 07:37 PM

#fashion | വസ്ത്രത്തിൽ കറങ്ങും സൗരയൂഥം; വീണ്ടും തരംഗമായി ഉർഫി

സ്വന്തം വസ്ത്രത്തിൽ ഒരു സൗരയൂഥം തന്നെ ഒരുക്കിയിരിക്കുകയാണ്...

Read More >>
Top Stories

Entertainment News