#ShanMurderCase | ഷാൻവധം: പ്രതികളുടെ ജാമ്യംറദ്ദാക്കൽ ഹർജി നാളെ​ പരിഗണിക്കും

#ShanMurderCase | ഷാൻവധം: പ്രതികളുടെ ജാമ്യംറദ്ദാക്കൽ ഹർജി നാളെ​ പരിഗണിക്കും
Feb 12, 2024 08:26 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അ​ഡ്വ. കെ.എസ്​. ഷാൻ വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്ക​ണമെന്നാവശ്യപ്പെട്ട്​ പ്രോസിക്യൂഷൻ നൽകിയ ഹരജി ആലപ്പുഴ അഡീഷനൽ സെഷൻസ്​ കോടതി-മൂന്ന്​ ചൊവ്വാഴ്ച പരിഗണിക്കും.

ഷാൻ വധക്കേസിലെ കുറ്റപത്രം മടക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതികളുടെയും ഹരജിയിൽ പ്രോസിക്യൂഷൻ വാദവും കേൾക്കും. കേസ്​ പരിഗണിച്ചപ്പോൾ അഡീഷനൽ പബ്ലിക്​ പ്രോസിക്യൂട്ടർ പ്രതികൾക്ക്​​ ജാമ്യം നൽകുന്നതിനെ എതിർത്തില്ല.

തുടർന്നാണ്​ കേസിലെ ഒന്ന്​, രണ്ട്​, മൂന്ന്​, നാല്​, അഞ്ച്​, ആറ്​, ഏഴ്​, 10 പ്രതികൾക്ക്​ ജാമ്യംകിട്ടിയത്​. കൊലപാതകക്കുറ്റത്തിൽ ജാമ്യത്തെ എതിർക്കേണ്ട സർക്കാർ അഭിഭാഷകൻ ജാമ്യം കൊടുക്കാമെന്ന്​ പറയുന്നത്​​ അപൂർവമാണെന്നും പ്രതിഭാഗത്തി​ന്​​ വാദംപോലും പറയേണ്ടിവന്നില്ലെന്നും പ്രോസിക്യൂഷൻ ഹരജിയിൽ പറയുന്നു.

ജില്ല ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പിയായിരുന്ന കെ.വി. ബെന്നിയാണ്​ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്​.

ഇത്​ നൽകേണ്ടത്​ ബന്ധപ്പെട്ട സ്​റ്റേഷൻ ഹൗസ്​ ഓഫിസർ (എസ്​.എച്ച്​.ഒ) ആണെന്നും ക്രൈംബ്രാഞ്ച്​​ ഡിവൈ.എസ്​.പിക്ക്​ ഇതിന്​ അധികാരമില്ലെന്നുമാണ്​ പ്രതിഭാഗത്തിന്‍റെ വാദം.

2021ഡിസംബർ 18ന്​ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്​ഷനിൽനിന്ന്​​ വീട്ടിലേക്ക്​ സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്​ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

#ShanMurderCase: #bail #plea #accused #considered #tomorrow

Next TV

Related Stories
കൊടുമ്പുഴയിൽ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ അച്ഛനും മകനും പ്രതികൾ

Feb 11, 2025 02:19 PM

കൊടുമ്പുഴയിൽ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ അച്ഛനും മകനും പ്രതികൾ

രഹസ്യവിവരത്തെ തുടർന്നായിരുന്നു ഇവരുടെ വീട്ടിൽ വനം വകുപ്പ് പരിശോധന...

Read More >>
തൃശ്ശൂരിൽ സിപിഐഎമ്മിന് പുതുനേതൃത്വം; കെ വി അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി

Feb 11, 2025 01:59 PM

തൃശ്ശൂരിൽ സിപിഐഎമ്മിന് പുതുനേതൃത്വം; കെ വി അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി

തുടർന്ന്‌ സിപിഐ എം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടറിയേറ്റ്‌ അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ പ്രസിഡന്‍റ്, ബീഡി വർക്കേഴ്സ്...

Read More >>
'രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വെച്ച്'; കോഴിക്കോട് എട്ടുമാസം പ്രായമായ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് പിതാവ്, അന്വേഷണം

Feb 11, 2025 01:56 PM

'രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വെച്ച്'; കോഴിക്കോട് എട്ടുമാസം പ്രായമായ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് പിതാവ്, അന്വേഷണം

നിസാന്റെ മറ്റൊരു കുട്ടിയും രണ്ട് വർഷം മുമ്പ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു....

Read More >>
എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; വധ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ്

Feb 11, 2025 01:48 PM

എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; വധ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ്

ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാൻ...

Read More >>
 കോഴിക്കോട്  പേരാമ്പ്രയിൽ  ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; സ്ഥലത്ത് സംഘര്‍ഷം

Feb 11, 2025 01:38 PM

കോഴിക്കോട് പേരാമ്പ്രയിൽ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; സ്ഥലത്ത് സംഘര്‍ഷം

ജനവാസ മേഖലയില്‍ നിന്ന് ടവര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിലാണ് സംഘര്‍ഷം...

Read More >>
സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ

Feb 11, 2025 01:36 PM

സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ

ഡെപ്പ്യൂട്ടി രജിസ്ട്രാർ വാസന്തി കെ. ആർ ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories