#suspended | കണ്ണൂരിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി; ആറ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

#suspended | കണ്ണൂരിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി; ആറ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Feb 12, 2024 07:44 PM | By Athira V

കണ്ണൂർ: www.truevisionnews.com കണ്ണൂർ മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിൽ റാഗിംഗ് എന്ന് പരാതി. ഒന്നാം വർഷ വിദ്യാർത്ഥികളെ സീനിയർ വിദ്യാർഥികൾ മർദിച്ചതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.

വിദ്യാർത്ഥികളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോളേജ് അധികൃതർ നടപടി സ്വീകരിച്ചു. ആറ് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.

ആഭ്യന്തര അന്വേഷണത്തിന് സമിതിയെ നിശ്ചയിച്ചു. കൂടുതൽ അന്വേഷണത്തിന് ശേഷം തുടർ നടപടിയെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികൾ മദ്യപിച്ചെന്നാരോപിച്ചായിരുന്നു മർദിച്ചത്.

പരാതി കോളേജ് അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതിയാണ് മർദനം നടന്നത്. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

#six #people #suspended #college #kannur #mattannur

Next TV

Related Stories
#Accident | രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവ്, ആളുകൾ ബഹളം വെച്ചതോടെ അപകടം തിരിച്ചറിഞ്ഞു, ദാരുണാന്ത്യം

Dec 6, 2024 04:08 PM

#Accident | രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവ്, ആളുകൾ ബഹളം വെച്ചതോടെ അപകടം തിരിച്ചറിഞ്ഞു, ദാരുണാന്ത്യം

ഇതോടെ ഉല്ലാസ് രണ്ട് ബസുകൾക്കിടയിൽ പെട്ട് ഞെരുങ്ങുകയായിരുന്നു. ആളുകൾ ബഹളം വെച്ചതോടെയാണ് അപകടം...

Read More >>
#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

Dec 6, 2024 03:22 PM

#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു...

Read More >>
Top Stories