#AusVsWi | അപൂർവങ്ങളിൽ അപൂർവം; വിൻഡീസ് ബാറ്ററെ റണ്ണൗട്ടാക്കിയിട്ടും അപ്പീൽ ചെയ്തില്ല, പിന്നീട് റീപ്ലേ കണ്ട് ഞെട്ടി ഓസീസ്

#AusVsWi | അപൂർവങ്ങളിൽ അപൂർവം; വിൻഡീസ് ബാറ്ററെ റണ്ണൗട്ടാക്കിയിട്ടും അപ്പീൽ ചെയ്തില്ല, പിന്നീട് റീപ്ലേ കണ്ട് ഞെട്ടി ഓസീസ്
Feb 12, 2024 04:50 PM | By VIPIN P V

അഡ്‌ലെയ്ഡ്: (truevisionnews.com) ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ അല്‍സാരി ജോസഫിന് അപൂര്‍വ ഭാഗ്യം.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഗെല്ന്‍ മാക്സ്‌വെല്ലിന്‍റെ സെഞ്ചുറി കരുത്തില്‍ 241 റണ്‍സ് അടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സടിക്കാനെ കഴിഞ്ഞിരുന്നുള്ളു.

വിന്‍ഡീസിന്‍റെ അവസാന ബാറ്ററായി ക്രീസിലെത്തിയത് പേസ് ബൗളര്‍ അല്‍സാരി ജോസഫായിരുന്നു. പതിനെട്ടാം ഓവറില്‍ 189-9ലേക്ക് വീണ് തോല്‍വി ഉറപ്പിച്ചപ്പോഴായിരുന്നു അല്‍സാരി ജോസഫ് ക്രീസിലെത്തിയത്.

അഞ്ച് പന്തില്‍ രണ്ട് റണ്‍സെടുത്ത് അല്‍സാരി ജോസഫ് പുറത്താകാതെ നിന്നു. എന്നാല്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ അല്‍സാരി ജോസഫ് റണ്ണൗട്ടായിരുന്നു. സ്പെന്‍സര്‍ ജോണ്‍സണ്‍ എറിഞ്ഞ ഓവറിലെ രണ്ടാം പന്തില്‍ കവറിലേക്ക് പന്ത് അടിച്ച ശേഷം അല്‍സാരി ജോസഫ് അതിവേഗ സിംഗിളിനായി ഓടി.

ത്രോ വന്നത് ബൗളറുടെ എന്‍ഡിലേക്കായിരുന്നു. അല്‍സാരി ജോസഫ് ക്രീസിലെത്തും മുമ്പെ സ്പെന്‍സര്‍ ജോണ്‍സണ്‍ ബെയില്‍സിളക്കിയെങ്കിലും അല്‍സാരി ജോസഫ് ക്രീസിലെത്തിയെന്ന് കരുതി ഓസീസ് അപ്പീല്‍ ചെയ്തില്ല.

പിന്നീട് അല്‍സാരി ജോസഫിന്‍റെ റണ്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ കാണിച്ചപ്പോള്‍ അല്‍സാരി ജോസഫ് ക്രീസിലെത്തിയില്ലെന്ന് വ്യക്തമായി.

ഇതോടെ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ടിം ഡേവിഡും അമ്പയര്‍ക്ക് അടുത്തെത്തി അപ്പീല്‍ ചെയ്തെങ്കിലും ഔട്ട് വിളിക്കാനാവില്ലെന്ന് അമ്പയര്‍ വ്യക്തമാക്കി.

എന്നാല്‍ താന്‍ അപ്പീല്‍ ചെയ്തിരുന്നുവെന്ന് ടിം ഡേവിഡ് പറഞ്ഞെങ്കിലും അമ്പയര്‍ സമ്മതിച്ചില്ല.

അങ്ങനെ ഔട്ടായിട്ടും അല്‍സാരി ജോസഫിന് ക്രീസില്‍ തുടരാനുള്ള ഭാഗ്യം കിട്ടി. മത്സരഫലത്തെ സ്വാധീനിച്ചില്ലെങ്കിലും ഔട്ടിനായി അപ്പീല്‍ ചെയ്യാതിരുന്നത് ഓസ്ട്രേലിയക്ക് നാണക്കേടാവുകയും ചെയ്തു.

#rarest #rares; #Windies #ranout #batter #appeal #Aussies #shocked #replay #later

Next TV

Related Stories
#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

Jul 26, 2024 12:12 PM

#ParisOlympics2024 | ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

കായിക താരങ്ങള്‍ക്ക് പുറമെ 3000ത്തോളം കലാകാരൻമാരും ഉദ്ഘാടന-സമാപന ചടങ്ങുകളുടെ ഭാഗമാകും. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും...

Read More >>
#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

Jul 24, 2024 08:47 AM

#ParisOlympics2024 | പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും

അണ്ടർ 23 കളിക്കാരാണ്‌ അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ...

Read More >>
#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

Jul 22, 2024 03:08 PM

#PRSreejesh | വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ​ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ...

Read More >>
#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

Jul 20, 2024 07:53 PM

#ENGvsWI | ട്രെന്‍റ്ബ്രിഡ്ജിലെ മേൽക്കൂര പൊളിച്ച് ഷമർ ജോസഫിന്‍റെ പടു കൂറ്റൻ സിക്സ്; ഓട് പൊട്ടിവീണത് കാണികളുടെ തലയിൽ

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറ്റ്കിന്‍സണും ഷൊയ്ബ് ബഷീറും രണ്ട് വിക്കറ്റ് വീതം...

Read More >>
#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

Jul 17, 2024 01:27 PM

#shotdead | ശ്രീലങ്കൻ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് മുൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ധമ്മിക നിരോഷണ

2001 നും 2004 നും ഇടയിൽ ഗാലെ ക്രിക്കറ്റ് ക്ലബിനായി നിരോഷണ 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 8 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചു. 2000-ൽ ശ്രീലങ്കയുടെ അണ്ടര്‍ 19...

Read More >>
#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

Jul 16, 2024 01:53 PM

#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

സിംബാബ്‌വെ പരമ്പര കളിച്ച ടീമില്‍ നിന്നും ചില താരങ്ങളും ട്വന്റി 20 ടീമിലെത്തിയേക്കുമെന്നാണ്...

Read More >>
Top Stories