#AxiaTechnologies | സി.ഐ.ഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി ആക്സിയ ടെക്‌നോളജീസ്

#AxiaTechnologies  |  സി.ഐ.ഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി ആക്സിയ ടെക്‌നോളജീസ്
Dec 26, 2024 08:14 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com)  വാഹനഗതാഗത സോഫ്ട്‍വെയർ നിർമാണകമ്പനിയായ ആക്സിയ ടെക്‌നോളജീസിന് ഇക്കൊല്ലത്തെ സി.ഐ.ഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്‌കാരം.

ന്യൂഡൽഹിയിൽ നടന്ന സി.ഐ.ഐയുടെ വാർഷിക ഉച്ചകോടിയിൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസങ്ങളുടെ പട്ടികയിലെ ഡയമണ്ട് വിഭാഗത്തിലാണ് കമ്പനിയുടെ നേട്ടം.

സാങ്കേതികവിദ്യ, ബൗദ്ധിക സ്വത്തുകൾ, അക്കാദമിക സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നീ രംഗങ്ങളിൽ മികവ് പുലർത്തുന്ന കമ്പനികൾ, പഠന,ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പുരസ്‌കാരം നൽകിവരുന്നത്.

അക്കാദമിക സ്ഥാപനങ്ങളുമായുണ്ടാക്കുന്ന സഹകരണത്തിനും അറിവിനും തൊഴിലിനുമിടയിലെ അന്തരം കുറച്ച് വിദ്യാർത്ഥികൾക്ക് നൈപുണ്യവികസനം നൽകുന്നതിലുമുള്ള ആക്സിയ ടെക്‌നോളജീസിന്റെ തീവ്രശ്രമങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരം.

ഓട്ടോമോട്ടീവ് സോഫ്ട്‍വെയർ നിർമാണത്തിൽ എഞ്ചിനീറിങ് വിദ്യാർഥികൾക്ക് പഠനകാലയളവിൽ തന്നെ പ്രവർത്തിപരിചയം നൽകുന്നതിൽ ആക്സിയ ടെക്‌നോളജീസ് ശ്രദ്ധേയമായ ചുവടുവെയ്പ്പുകൾ നടപ്പിലാക്കിയിരുന്നു.

പുതുമയുള്ള കണ്ടുപിടുത്തങ്ങൾ ആവിഷ്കരിക്കുന്നതിൽ യുവവിദ്യാർത്ഥികളുമായുള്ള സഹകരണം വളരെ പ്രധാനമാണെന്ന ആക്‌സിയ ടെക്‌നോളജീസിന്റെ നയം ശരിവയ്ക്കുന്നതാണ് പുരസ്‌കാരനേട്ടമെന്ന് കമ്പനിയുടെ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു.

വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകുന്നതിനായി കമ്പനി തുടങ്ങിയ “വീൽസ് ഓഫ് ദി ഫ്യുച്ചർ” പോലെയുള്ള പദ്ധതികൾ ഫലം കണ്ടു. ഭാവിയിലെ വാഹനഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള വൈദഗ്ധ്യം പുതുതലമുറ ചെറുപ്പക്കാരിൽ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ടിവിഎസ് മോട്ടോർസ് , ടാറ്റ മോട്ടോർസ്, ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡ്, എച്ച്.സി.എൽ ടെക്ക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ടിസിഎസ് , മഹിന്ദ്ര ആൻഡ് മഹിന്ദ്ര, ഉനോ മിൻഡ, ഐഐടി മദ്രാസ്, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, ബയോകോൺ ബയോലോജിക്‌സ് തുടങ്ങിയ വമ്പൻ സ്ഥാപനങ്ങൾക്കാണ് ആക്സിയ ടെക്‌നോളജീസിനൊപ്പം മറ്റ് വിഭാഗങ്ങളിൽ പുരസ്‌കാരം നേടിയത്.

വിദ്യാർത്ഥികളുടെ പ്രയോഗികപരിശീലനത്തിന് മുൻ‌തൂക്കം

കോളേജ് വിദ്യാർത്ഥികളുടെ തൊഴിൽനൈപുണ്യം വർധിപ്പിക്കുന്നതിൽ സുപ്രധാനമായ പല പരിപാടികളും നടപ്പിലാക്കിവരുന്ന കമ്പനിയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആക്സിയ ടെക്‌നോളജീസ്.

“വീൽസ് ഓഫ് ദി ഫ്യുച്ചർ” എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പഠനത്തിൽ മികവുപുലർത്താനും മികച്ച തൊഴിൽസാധ്യതകൾക്ക് വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്താനും നേരത്തെ തന്നെ വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകുന്നു.

വാഹനഗതാഗത രംഗത്തെ പ്രബലകമ്പനികളിൽ അനുഭവസമ്പത്തുള്ള പ്രഗത്ഭരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്‌ളാസുകൾ ഒരുക്കിയാണ് തുടക്കം. പിന്നീട് വിദ്യാർത്ഥികൾക്ക് സ്വയം പഠിക്കാനുള്ള ഉപാധികളും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കമ്പനികളിൽ വേനലവധിക്കാലത്ത് ഇന്റേൺഷിപ്പ് ചെയ്യുന്നതിനുള്ള സൗകര്യവും കമ്പനി ചെയ്തുനൽകുന്നു.

കഴിവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് ആക്‌സിയയിൽ പ്രവർത്തിപരിചയം നേടുന്നതിനുള്ള അവസരവും ഒരുക്കുന്നു. അങ്ങനെ, പഠനകാലയളവിൽ തന്നെ ആറ് മാസത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നേടാൻ വിദ്യാർത്ഥികൾക്ക് കഴിയും. പഠനം പൂർത്തിയാക്കിയ ശേഷം മികച്ച കമ്പനികളിൽ ഉയർന്ന ഉദ്യോഗം കണ്ടെത്തുന്നതിന് ഈ പരിചയസമ്പത്ത് പ്രയോജനപ്പെടും.

തിരുവനന്തപുരത്തെ ബാർട്ടൺ ഹിൽ എഞ്ചിനീറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമിച്ച “വണ്ടി” എന്ന ഇലക്ട്രിക് വാഹനത്തിന് പിന്തുണ നൽകിയത് ആക്സിയ ടെക്‌നോളജീസാണ്.

അക്കൊല്ലം ഇന്തോനേഷ്യയിൽ നടന്ന ഷെൽ ഇക്കോ-മാരത്തോണിൽ ഈ പ്രോജക്ടിന് പുരസ്‌കാരം ലഭിച്ചിരുന്നു. ബാറ്ററിയുടെ താപനില നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിനും നിർമിത ബുദ്ധി ഉപയോഗിച്ച് ഡ്രൈവർ ഉറങ്ങിപ്പോകുന്നത് തടയുന്നതിനുള്ള സംവിധാനം സന്നിവേശിപ്പിച്ചതിനുമായിരുന്നു പുരസ്‌കാരം.

ആക്‌സിയയുടെ മാർഗനിർദേശങ്ങളനുസരിച്ച് വിദ്യാർത്ഥികൾ ആവിഷ്കരിച്ച പുതുമയാർന്ന കണ്ടുപിടുത്തങ്ങളുടെ ഒരുദാഹരണം മാത്രമാണിത്.

സാങ്കേതികപരിജ്ഞാനം വളർത്തുന്നതിന് ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ ഓട്ടോസാർ പരിശീലനവും മാർ ബസേലിയോസ് എഞ്ചിനീറിങ് കോളേജിൽ റസ്റ്റ്/സിപ്ലസ് പ്ലസ് പരിശീലനവും ആക്സിയ നൽകിവരുന്നു.

ബിഎംഡബ്ള്യുവിനെ ഇലക്ട്രിക്ക് യുഗത്തിലേക്ക് കൈപിടിച്ചുയർത്തിയ സ്റ്റെഫാൻ ജുറാഷേക് പോലെയുള്ള പ്രഗത്ഭരിൽ നിന്ന് നേരിട്ട് മാർഗനിർദേശം സ്വീകരിക്കാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ആക്സിയ ടെക്‌നോളജിസ് ഒരുക്കിനൽകി.

ബിഎംഡബ്ള്യുവിൽ നിന്ന് വിരമിച്ച ശേഷം, നിലവിൽ ആക്സിയ ടെക്‌നോളജീസിന്റെ സ്ട്രാറ്റജിക് അഡ്വൈസറായി പ്രവർത്തിക്കുകയാണ് സ്റ്റെഫാൻ ജുറാഷേക്. തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീറിങ് (സി.ഇ.ടി), മാർ ബസേലിയോസ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി എന്നീ കോളേജുകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്‌ളാസുകളും ചർച്ചകളും സംഘടിപ്പിച്ചത് നിരവധി വിദ്യാർത്ഥികൾക്ക് നേട്ടമായി.

ഇലക്ട്രിക് വാഹനങ്ങൾ, സോഫ്ട്‍വെയർ അധിഷ്ഠിത വാഹനങ്ങൾ, ഭാവിതലമുറ വാഹനങ്ങൾ എന്നിവയെക്കുറിച്ച് അമൂല്യമായ അറിവും അനുഭവങ്ങളുമാണ് സ്റ്റെഫാൻ ജുറാഷേക് വിദ്യാർത്ഥികൾക്ക് പകർന്നുനൽകിയത്.

ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് തൊഴിൽ കണ്ടെത്തിനൽകുന്നതിനായി എപിജെ അബ്ദുൾകലാം സാങ്കേതികസർവകലാശാലയുമായി ചേർന്ന് ആക്സിയ ടെക്‌നോളജീസ് നടത്തിയ പ്ളേസ്മെൻ്റ് പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു.

മാർ ബസേലിയോസ് എഞ്ചിനീറിങ് കോളേജിലായിരുന്നു പ്ളേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. എഞ്ചിനീയറിംഗ് രംഗത്ത് തൊഴിലവസരങ്ങൾ കണ്ടെത്താൻ ആഗ്രഹിച്ച കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും തൊഴിൽമേളയിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരുന്നു. അതിൽ വിവിധ ചുറ്റുപാടുകളിൽ നിന്നും വരുന്ന വ്യത്യസ്തരായ വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാർക്കും പ്രാതിനിധ്യം നൽകി.

അക്കാദമിക സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ഗവേഷണം, പ്രവർത്തിപരിചയത്തിനുള്ള ശില്പശാലകൾ, കൃത്യതയോടെ ആവിഷ്കരിച്ചിട്ടുള്ള പരിശീലന പദ്ധതികൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് പ്രായോഗിക അറിവും നൈപുണ്യവും വികസിപ്പിക്കുന്നതിൽ നിർണായകമായ പദ്ധതികളാണ് ആക്സിയ ടെക്‌നോളജീസ് നടത്തുന്നത്.

ഇന്നത്തെ വിദ്യാർത്ഥികളെ നാളത്തെ മത്സരാധിഷ്ഠിത വിപണിയിലെ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് പ്രാപ്തരാക്കുകയാണ് ലക്‌ഷ്യം.


#Axia #Technologies #Wins #CII #Industry #Academia #Partnership #Award

Next TV

Related Stories
#bodyidentified |   കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

Dec 27, 2024 10:41 AM

#bodyidentified | കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയ...

Read More >>
#Complaint | പീഡന പരാതിയില്‍ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

Dec 27, 2024 10:37 AM

#Complaint | പീഡന പരാതിയില്‍ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

27 വയസ്സുളള യുവതിയുടെ പരാതിയിലാണ് നടപടി. ജയപ്രകാശിനെ ഇന്ന് കോടതിയിൽ...

Read More >>
#foundbody |  കോഴിക്കോട് കൊയിലാണ്ടിയിൽ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

Dec 27, 2024 10:32 AM

#foundbody | കോഴിക്കോട് കൊയിലാണ്ടിയിൽ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

മരിച്ചയാൾ മുത്താമ്പി സ്വദേശി യാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
#Accident | എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

Dec 27, 2024 08:57 AM

#Accident | എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

ട്രാവലര്റിന്റെ ഡ്രൈവര്‍ പാലക്കാട് സ്വദേശി അബ്ദുൽ മജീദ് ആണ്...

Read More >>
#Manmohansing | മൻമോഹൻ സിങിന്റെ ഓർമകളുമായി രാഹുൽ മാങ്കൂട്ടത്തിൽ

Dec 27, 2024 08:34 AM

#Manmohansing | മൻമോഹൻ സിങിന്റെ ഓർമകളുമായി രാഹുൽ മാങ്കൂട്ടത്തിൽ

തനിക്ക് ഇഷ്ടം പറയുന്ന വാക്കുകളുടെ കനത്തിന്‍റെയും ആഴത്തിന്റെയും പേരിലാണെന്ന് രാഹുൽ ഫേസ്ബുക്കിൽ...

Read More >>
Top Stories