#NitishKumar | നിതീഷ് കുമാർ നയിക്കുന്ന ജെഡിയു – ബിജെപി സഖ്യ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഉടൻ

#NitishKumar | നിതീഷ് കുമാർ നയിക്കുന്ന ജെഡിയു – ബിജെപി സഖ്യ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഉടൻ
Feb 12, 2024 01:54 PM | By VIPIN P V

പട്ന: (truevisionnews.com) ബിഹാറില്‍ നിതീഷ് കുമാർ നയിക്കുന്ന ജെഡിയു – ബിജെപി സഖ്യ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഉടൻ നടക്കും. നിയമസഭയിൽ ബജറ്റ് സമ്മേളനത്തിന് തുടക്കമായി.

243 അംഗ സഭയിൽ 128 അംഗങ്ങളുടെ പിന്തുണയാണ് സഖ്യ സർക്കാരിനുള്ളത്. കേവല ഭൂരിപക്ഷം തെളിയിക്കാൻ 122 പേരുടെ പിന്തുണയാണ് ആവശ്യം. ബിജെപിക്ക് 78, ജെഡിയു–45, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് നാല് സീറ്റുമാണുള്ളത്.

ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയും സർക്കാരിനുണ്ട്. ആർജെഡി – കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിന് 114 സീറ്റുകളാണുള്ളത്.

അതേസമയം സർക്കാർ മാറിയിട്ടും തൽസ്ഥാനത്തു തുടരുന്ന സ്പീക്കർ അവധ് ബിഹാരി ചൗധരിയും വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടിവരും.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കും.

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിൽനിന്ന് പിൻവാങ്ങിയ നിതീഷ് കുമാർ ജനുവരി 28-നാണ് ഒൻപതാം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

#confidence #vote #NitishKumar #led #JDU-#BJP #coalition #government #soon

Next TV

Related Stories
#DRaja | 'ദേശീയതലത്തിലും ചർച്ച'; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

Sep 9, 2024 12:46 PM

#DRaja | 'ദേശീയതലത്തിലും ചർച്ച'; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

ഇത് വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് സമ്മതിച്ച് എഡിജിപി രംഗത്തെത്തി. സർക്കാരിനെ...

Read More >>
#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

Sep 5, 2024 12:06 PM

#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി...

Read More >>
#rahulmamkootathil | 'സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനും','ബാക്കി പിന്നാലെ വരും' -രാഹുൽ മാങ്കൂട്ടത്തിൽ

Sep 3, 2024 03:57 PM

#rahulmamkootathil | 'സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനും','ബാക്കി പിന്നാലെ വരും' -രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ അഴിമതിയാരോപണവുമായി...

Read More >>
Top Stories