#crime | ഉറങ്ങാനായി അമ്മ അടുപ്പിൽവച്ച കുഞ്ഞ് മരിച്ചു

#crime | ഉറങ്ങാനായി അമ്മ അടുപ്പിൽവച്ച കുഞ്ഞ് മരിച്ചു
Feb 11, 2024 08:58 PM | By Susmitha Surendran

മിസ്സൗറി: (truevisionnews.com)  യു.എസിലെ മിസ്സൗറിയിൽ ഉറങ്ങാനായി അമ്മ അടുപ്പിൽവച്ച കുഞ്ഞ് മരിച്ചു. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞാണ് ദാരുണമായി കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. വിവരമറിഞ്ഞ പൊലീസ് കൻസാസ് സിറ്റിയിലെ വീട്ടിലെത്തുമ്പോഴേക്കും പൊള്ളലേറ്റ കുഞ്ഞ് മരിച്ചിരുന്നു.

തൊട്ടിലെന്ന് തെറ്റിദ്ധരിച്ചാണ് കുഞ്ഞിനെ അടുപ്പിൽ കിടത്തിയതെന്നാണ് വീട്ടിലുണ്ടായിരുന്നവർ പറയുന്നത്. കുഞ്ഞിന്റെ വസ്ത്രങ്ങളും ഡയപ്പറും കരിഞ്ഞിട്ടുണ്ട്.

എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കുഞ്ഞിന്റെ മാതാവായ മരിയ തോമസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശിശുക്ഷേമ നിയമത്തിലെ ക്ലാസ് എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതേസമയം മാതാവ് മരിയയുടെ മാനസികനില പരിശോധിക്കണമെന്ന് അവരുടെ സുഹൃത്ത് ആവശ്യപ്പെട്ടു.

#baby #died #after #mother #put #oven #sleep

Next TV

Related Stories
#Crime | അശ്രദ്ധമായ ഡ്രൈവിങ്ങിനെച്ചൊല്ലിയുള്ള തർക്കം; യുവതിയെയും മകളെയും കാറിടിച്ച് കൊലപ്പെടുത്തി

Oct 5, 2024 05:02 PM

#Crime | അശ്രദ്ധമായ ഡ്രൈവിങ്ങിനെച്ചൊല്ലിയുള്ള തർക്കം; യുവതിയെയും മകളെയും കാറിടിച്ച് കൊലപ്പെടുത്തി

ഗുരുതരമായി പരിക്കേറ്റ സാദിഖിനെയും മകൻ അഹദിനെയും ലാത്തൂരിലെ സർക്കാർ ആശുപത്രിയിൽ...

Read More >>
#murder |  22 വർഷത്തെ പകയും കാത്തിരിപ്പും; പിതാവിന്റെ കൊലപാതകിയെ അതേ രീതിയിൽ കൊന്ന് മകന്‍

Oct 4, 2024 08:31 PM

#murder | 22 വർഷത്തെ പകയും കാത്തിരിപ്പും; പിതാവിന്റെ കൊലപാതകിയെ അതേ രീതിയിൽ കൊന്ന് മകന്‍

2002 -ൽ ഗോപാലിൻ്റെ പിതാവ് ഹരി സിംഗ് ഭാട്ടി ജയ്‌സാൽമീറിൽ വച്ച് ട്രക്ക് ഇടിച്ചാണ് മരിച്ചത്. ഈ കേസിൽ നഖത്തും നാല് സഹോദരന്മാരും ശിക്ഷിക്കപ്പെട്ടു....

Read More >>
#murder | നവജാത ശിശുവിനെ വിൽകണമെന്ന് പിതാവ്, വഴങ്ങാതെ അമ്മ; ഒടുവിൽ 34 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

Oct 4, 2024 07:30 PM

#murder | നവജാത ശിശുവിനെ വിൽകണമെന്ന് പിതാവ്, വഴങ്ങാതെ അമ്മ; ഒടുവിൽ 34 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

ഭർത്താവ് മരിച്ചു പോയ ഇവർ കുറച്ച് കാലമായി കേദ ശിവ മണി എന്നയാൾക്കൊപ്പമായിരുന്നു...

Read More >>
#murdercase | 'അഞ്ച് പേർ മരിക്കാൻ പോകുന്നു, ഞാൻ നിങ്ങൾക്ക് ഉടനെ കാണിച്ചു തരാ'മെന്ന് സന്ദേശം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

Oct 4, 2024 03:43 PM

#murdercase | 'അഞ്ച് പേർ മരിക്കാൻ പോകുന്നു, ഞാൻ നിങ്ങൾക്ക് ഉടനെ കാണിച്ചു തരാ'മെന്ന് സന്ദേശം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

പ്രൈമറി സ്‌കൂള്‍ അധ്യാപകനായ സുനിൽ കുമാർ, ഭാര്യ പൂനം, ഒന്നും ആറും വയസ്സുള്ള മക്കള്‍ എന്നിവരാണ്...

Read More >>
#murder |  അധ്യാപകനും ഭാര്യയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേരെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു

Oct 4, 2024 07:06 AM

#murder | അധ്യാപകനും ഭാര്യയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേരെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു

ആയുധധാരികളായ അക്രമികൾ അധ്യാപകന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി നാല് പേ‍ർക്കുമെതിരെ...

Read More >>
#crime |  ഐഫോൺ വിതരണം ചെയ്യാനെത്തിയ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം,  ഒരാൾ അറസ്റ്റിൽ

Oct 1, 2024 11:44 AM

#crime | ഐഫോൺ വിതരണം ചെയ്യാനെത്തിയ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം, ഒരാൾ അറസ്റ്റിൽ

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്....

Read More >>
Top Stories