#travel | അരിസോണയിലെ അഗാധ വിസ്മയ നെറുകയിൽ...

#travel | അരിസോണയിലെ അഗാധ വിസ്മയ നെറുകയിൽ...
Feb 3, 2024 12:42 PM | By Kavya N

ഗ്രാൻഡ് കാന്യൻ - പ്രകൃതിദത്തമായ സപ്താൽഭുതങ്ങളിൽ ലോകം അടയാളപ്പെടുത്തിയ അമേരിക്കൻ ഗ്രാമാന്തരത്തിലെ പാതാളമുനമ്പ്. അനവധി നൂറ്റാണ്ടുകൾ അതിരില്ലാതെ ആഞ്ഞുകുതിച്ച കൊളറാഡോ നദിയുടെ തിരതള്ളലിൽ അളവറ്റ ആഴത്തിൽ പിളർന്ന ഭൂപ്രതലം. മഞ്ഞകലർന്ന ചെങ്കല്ലടരുകളിൽ തലങ്ങും വിലങ്ങുമായി ശക്തമായ ജലപ്രവാഹം കുത്തിവരച്ചിട്ട ചുവർച്ചിത്രകലയുടെ അപൂർവ ചേരുവകൾ.

അറ്റമറിയാത്ത അഗാധമായ കിടങ്ങുകളുടെ കരയിൽ, വിശ്വവിഖ്യാതമായ ഈ അനുപമ ഭൗമവരദാനത്തിനു മുമ്പിൽ ആരും നമിച്ചുനിന്നുപോകും. വടക്കും തെക്കുമായി റിം എന്ന ഗ്രാമപ്രാന്തത്തിൽ 1902 ചതുരശ്ര നാഴിക പരന്നുകിടക്കുന്ന ചെങ്കൽമേടാണ്.ഇതിൽ 277 മൈൽ (446 കിലോ മീറ്റർ) നീളത്തിലും 6093 അടി വരെ താഴ്ചയിലുമാണ് അതിശയിപ്പിക്കുന്ന വിള്ളൽ. വീതി 400 അടിവരെ പലേടത്തും വ്യത്യസ്തമാണ്.

അതിന്നടിയിലൂടെ ചാലിട്ടൊഴുകുന്ന പുഴ തുടർന്ന് 122 മൈൽ നീളത്തിലും 400 അടി വീതിയിലുമായി ഇരുകരകളെയും തഴുകി കുളിർമ പകരുന്നു. ഗർത്തത്തിൻ്റെ തുടക്കം മുതൽ മറുതല വരെയുള്ള യാത്രയ്ക്ക് കാറിൽ അഞ്ചു മണിക്കൂർ വേണം. ഇരുവശത്തെയും ബന്ധിപ്പിക്കുന്നതിന് ഒരു പാലമേയുള്ളൂ.

ഏതാണ്ട് മദ്ധ്യത്തിൽനിന്ന് അല്പം വടക്കോട്ട് മാറി നവോജ എന്ന സ്ഥലത്ത്. നാലു ദിക്കുകളിലും സഞ്ചാരികൾക്കു വേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ട് ഹെലികോപ്റ്റർ ട്രിപ് ഉൾപ്പെടെ . വെസ്റ്റ് റിമ്മിലെ ദർശന കേന്ദ്രത്തിലാണ് ടൂറിസ്റ്റ് പാക്കേജിൽ ഞങ്ങൾ സന്ദർശനം ഏർപ്പാട് ചെയ്തിരുന്നത്.

അവിടെ കാറിലെത്തിയിട്ട് ഷട്ടിൽ ബസ് സർവീസിൽ നിരീക്ഷണ സ്റ്റേഷനിലേക്ക്. അതിന് ഓരോ ആൾക്കും 70 ഡോളറാണ് പ്രവേശന ഫീസ്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു മണിവരെ കാണാൻ പോകാം. അതിനിടയിൽ വേണ്ടത്ര സമയം ദൃശ്യകൗതുകം ആസ്വദിക്കാം. "വ്യൂ പോയിൻ്റി "ൽനിന്ന് വിള്ളലിലേക്ക് വഴിഞ്ഞ് വട്ടത്തിൽ പണിത ചില്ലുനടപ്പാത ഉണ്ട്. അതിൽ കയറിയാൽ പാതാളക്കാഴ്ചയിലേക്ക് ഊളിയിട്ടിറങ്ങാം.

എന്നാൽ , ഹെലികോപ്റ്റർ റൈഡിന് അര മണിക്കൂറേ അനുവദിക്കൂ. അതിന് ഒരാൾക്ക് 280 ഡോളറാണ് ടിക്കറ്റ് ചാർജ്. (നിലവിൽ ഒരു ഡോളർ 83 ഇന്ത്യൻ രൂപയ്ക്ക് തുല്യം) ടെന്നസീ സംസ്ഥാനത്തെ മെംഫിസിൽനിന്നാണ് മകൾ ഡാലിയയുടെയും മരുമകൻ ദിലീപിൻ്റെയും സുഹൃത്തുക്കളുമൊത്ത് കുടുംബസമേതം ഞങ്ങൾ യാത്ര പുറപ്പെട്ടത്. ആദ്യം മെംഫിസിൽനിന്ന് നെവാഡ സംസ്ഥാനത്തെ ലെസ് വാഗസിലേക്ക്, വിമാനത്തിൽ രണ്ടേമുക്കാൽ മണിക്കൂർ.

അവിടെനിന്ന് കാറുകൾ ദിവസവാടകയ്ക്ക് വാങ്ങി രണ്ടേകാൽ മണിക്കൂർ യാത്ര ഗ്രാൻഡ് കാന്യനിലേക്കും. റോഡ് യാത്രാദൂരം 126 മൈൽ. ( ഒരു നാഴിക = 1.6 കിലോ മീറ്റർ) . ഗ്രാമീണ പാതയാണെങ്കിലും യാത്ര സുഗമം . വാഷിങ്ടൺ ഡി സി ആസ്ഥാനമായുള്ള നാഷനൽ പാർക്ക് ഫൗണ്ടേഷനാണ് ഗ്രാൻഡ് കാന്യൻ കാത്തു പരിപാലിക്കുന്നത്. 1919 മുതൽ ഇതിന് ദേശീയോദ്യാന പദവിയുണ്ട്. ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് യു എസ് എ പ്രസിഡൻ്റായിരിക്കെയാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്.

70 ലക്ഷം വർഷംമുമ്പേ രൂപപ്പെട്ടതാകും കൊളറാഡോ തീരത്തെ അൽഭുതവിള്ളലുകൾ എന്നാണ് ജിയോളജിക്കൽ വിദഗ്ധർ അനുമാനിക്കുന്നത്.ഇരുകരയിലും കുഴിച്ച് കണ്ടെത്തിയ ജലജീവികളുടെ അസ്ഥികൂട കാലപ്പഴക്കം നിർണയിച്ചാണ് ഒടുവിലായി 2012 ൽ ഭൂഗർഭശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. ഇതിനേക്കാൾ വലിയ ഒരേയൊരു ഭൗമോപരിതല പിളർപ്പേ ലോകത്തുള്ളൂ. അത് ടിബറ്റിലാണ് - യാർലങ് സാങ്പോ ( Yarlung Tsangpo). പക്ഷേ, അത് എത്തിപ്പെടാൻ പ്രയാസമുള്ള മേഖലയിലാണ്.

ഇവിടെയാകട്ടെ, നോർത്ത് റിമ്മിലേ സന്ദർശക നിയന്ത്രണമുള്ളൂ. അതും കാലാവസ്ഥ പ്രതികൂലമാവുന്ന ഡിസംബർ ഒന്നു മുതൽ മെയ് പകുതിവരെ മാത്രം . മറ്റു ഭാഗങ്ങളിലെല്ലാം നാനാ രാജ്യങ്ങളിൽനിന്നായി നിരവധി സഞ്ചാരികൾ നിത്യേന എത്തുന്നു.അരിസോണയിലെ ഫീനിക്സ് സ്കൈ ഹാർബർ വിമാനത്താവളത്തിൽനിന്ന് ഗ്രാൻഡ് കാന്യനിലേക്കുള്ള ദൂരം 227. 6 മൈലാണ്. കാറിൽ മൂന്നര മണിക്കൂർ യാത്ര ചെയ്യണം.

ആയിരക്കണക്കിനേക്കർ ഭൂമി തരിശായി കിടക്കുന്ന ഉൾനാടാണ് റിം . ഫലഭൂയിഷ്ടമായ മറ്റു പ്രദേശങ്ങളിൽനിന്ന് , യൂറോപ്യൻ അധിനിവേശക്കാലത്ത് ആട്ടിയകറ്റപ്പെട്ട റെഡ് ഇന്ത്യക്കാർ ഈ പരിസരത്ത് കുടിയേറി പാർത്തിരുന്നു. ഹവാ സുപയ് ഇന്ത്യൻസ് എന്നാണ് ഈ ഗോത്രജനത അറിയപ്പെടുന്നത്. വംശനാശം നേരിടുന്ന ഇക്കൂട്ടരിൽ 208 പേരേ ഇനി ബാക്കിയുള്ളൂ. ഇവർക്ക് ഫെഡറൽ ഗവൺമെന്റിന്റെ പ്രത്യേക പരിരക്ഷ ഇപ്പോൾ ലഭിച്ചുവരുന്നു.

#At #top #Arizona's #Abyss...

Next TV

Related Stories
#Travel | ‘ഇവിടെ പ്രാർഥിച്ചാൽ വീസ ഉറപ്പ്’; വിദേശ യാത്രാ ആഗ്രഹങ്ങൾ നിറവേറ്റുന്ന ക്ഷേത്രം!

Jul 24, 2024 05:29 PM

#Travel | ‘ഇവിടെ പ്രാർഥിച്ചാൽ വീസ ഉറപ്പ്’; വിദേശ യാത്രാ ആഗ്രഹങ്ങൾ നിറവേറ്റുന്ന ക്ഷേത്രം!

പണമോ മറ്റു സംഭാവനകളോ സ്വീകരിക്കാത്ത, ഒരു ഭണ്ഡാരപ്പെട്ടി പോലുമില്ലാത്ത വ്യത്യസ്തമായ...

Read More >>
#Travel | എത്യോപ്യയിലെ ആകാശ പള്ളി; ഇവിടെയത്താൻ നിങ്ങൾ പർവ്വതം കീഴടക്കണം

Jul 23, 2024 04:51 PM

#Travel | എത്യോപ്യയിലെ ആകാശ പള്ളി; ഇവിടെയത്താൻ നിങ്ങൾ പർവ്വതം കീഴടക്കണം

എത്യോപ്യയിലെ ടിഗ്രേ റീജിയണിലെ ഹാവ്‌സെൻ വോറെഡയിൽ സ്ഥിതി ചെയ്യുന്ന ഒരു മോണോലിത്തിക്ക് പള്ളിയാണ് അബുന യെമാറ്റ...

Read More >>
#Travel | ഗ്ലാസ് ഇഗ്ലുവിൽ ഇരുന്നു നോർത്തേൺ ലൈറ്റ്സ് കാണാം: ആകാശത്തെ വിസ്മയക്കാഴ്ചകൾ

Jul 22, 2024 05:11 PM

#Travel | ഗ്ലാസ് ഇഗ്ലുവിൽ ഇരുന്നു നോർത്തേൺ ലൈറ്റ്സ് കാണാം: ആകാശത്തെ വിസ്മയക്കാഴ്ചകൾ

അറോറ ബോറാലിസ് എന്നുകൂടി അറിയപ്പെടുന്ന ഈ പ്രകൃതിപ്രതിഭാസം കാണാൻ ഒരു വർഷത്തിൽ അനേകായിരങ്ങളാണ് ഫിൻലൻഡിലേക്കു...

Read More >>
#heavyrain | സഞ്ചാരികളുടെ ശ്രദ്ധക്ക്; സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശന വിലക്ക്

Jul 17, 2024 11:42 AM

#heavyrain | സഞ്ചാരികളുടെ ശ്രദ്ധക്ക്; സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശന വിലക്ക്

കോഴിക്കോട് ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കക്കയം ഉരക്കുഴി ഇക്കോ ടൂറിസം, കക്കയം ഹൈഡൽ ടൂറിസം സെന്‍റർ,...

Read More >>
#karaladLake | വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കാർലഡിലേക്കൊരു യാത്ര...

Jul 13, 2024 05:49 PM

#karaladLake | വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കാർലഡിലേക്കൊരു യാത്ര...

പാർക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്.കൽമണ്ഡപവും ഒഴുകി നടക്കുന്ന പാലവും സഞ്ചാരികളെ...

Read More >>
#tajmahal | മുംതാസിനായി ഷാജഹാൻ ഒരുക്കിയ വെണ്ണക്കൽ കൊട്ടാരത്തിലേക്കൊരുയാത്രാ...

Jul 12, 2024 03:19 PM

#tajmahal | മുംതാസിനായി ഷാജഹാൻ ഒരുക്കിയ വെണ്ണക്കൽ കൊട്ടാരത്തിലേക്കൊരുയാത്രാ...

ശവകുടിരത്തിനുമപ്പുറം വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ഈ മഹാത്ഭുതം മുഗള്‍ വാസ്തുവിദ്യയുടെ ശ്രേഷ്ഠ മാതൃകയായി കരുതപ്പെടുന്ന ഒരു...

Read More >>
Top Stories