#fashion | യെല്ലോയില്‍ സ്റ്റൈലായി സ്വാസിക, വിവാഹത്തിന് വിളിക്കില്ലേയെന്ന് ആരാധകർ

#fashion | യെല്ലോയില്‍ സ്റ്റൈലായി സ്വാസിക, വിവാഹത്തിന് വിളിക്കില്ലേയെന്ന് ആരാധകർ
Jan 17, 2024 08:49 PM | By Athira V

www.truevisionnews.com സീരിയൽ, സിനിമാ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീൻ ആരാധകർ ഇന്ദ്രന്റെ സീതയായാണ് താരത്തെ ഓര്‍ക്കുന്നത്. ആരാധകരുടെ പിന്തുണ കൊണ്ട് മാത്രം വളർന്നുവന്ന സ്വാസികയെ മിനി സ്‌ക്രീനിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നും ആരാധകർ വിളിക്കുന്നുണ്ട്.

താരത്തിന്റെ വിവാഹവാർത്ത കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇന്ദ്രന്റെ സീതയായി അരങ്ങു തകർത്ത സ്വാസിക ഏകദേശം അഞ്ചോളം സീരിയലുകളിൽ മിന്നി തിളങ്ങിയിരുന്നുവെങ്കിലും സീത എന്ന പരമ്പര സൃഷ്ടിച്ച തരംഗം ഒന്നും മറ്റൊരു കഥാപാത്രവും ഉണ്ടാക്കിയിരുന്നില്ല.

ഇപ്പോഴിതാ, സ്വാസിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. മഞ്ഞ നിറമുള്ള ഷർട്ടിനൊപ്പം വെള്ള ജീൻസ് ധരിച്ച് സ്റ്റൈലിഷായാണ് സ്വാസിക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആനന്ദ് എസ് ലാൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജോബി അഗസ്ത്യൻ ആണ് സ്വാസികയുടെ സ്റ്റൈലിന് പിന്നിൽ.

https://www.instagram.com/p/C2Kco-EPCA2/?utm_source=ig_web_copy_link

ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. കമന്റുകളിൽ സ്വാസികയുടെ ചിത്രങ്ങളെ അഭിനന്ദിക്കുന്നതിനു പകരം വിവാഹ വാർത്തയെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. വിവാഹത്തിന് വിളിക്കുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്.

സ്വാസികയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയ നിറയെ നടക്കുന്നത്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

എന്നാൽ സ്വാസികയോ പ്രേമോ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. മനംപോലെ മംഗല്യം എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു. അന്ന് മുതലേ ഇരുവരും പ്രേമത്തിൽ ആണെന്ന് വാർത്തകൾ വന്നിരുന്നു.

#swasikavijay #new #photoshoot #pics #yellow

Next TV

Related Stories
#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

May 7, 2024 01:22 PM

#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

ചെറിയ ഗോള്‍ഡന്‍ പ്രിന്റുള്ള ബോര്‍ഡറാണ് ഈ സാരിയുടെ പ്രത്യേകത. ബ്ലൗസിന്റെ സ്ലീവും ഇതേ ഡിസൈനില്‍ ബോര്‍ഡര്‍...

Read More >>
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
Top Stories