Jan 8, 2024 08:03 PM

കൊല്ലം : www.truevisionnews.com  ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേള അഞ്ചു ദിന രാത്രങ്ങള്‍ കൊല്ലതിന്റെ മണ്ണില്‍ ആവേശകടലായി ആണ് കൊണ്ടാടിയത്. 14000 പ്രതിഭകളുടെ സര്‍ഗശേഷിയുടെ മാറ്റുരയ്ക്കല്‍ ആണ് 24 വേദികളിലും കാണാന്‍ സാധിച്ചത് . കലാ മാമാങ്കത്തിന്റെ പരിസമാപ്തിയില്‍ 952 പൊയിന്റ് നേടി കണ്ണൂര്‍ ജില്ല കലാ കിരീടം ചൂടി.

949 പൊയിന്റ് നേടി. കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 938 പൊയിന്റ് നേടി പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമക്കി. കൊല്ലം തന്റെ ഹൃദയത്തിലേക്ക് കലോത്സവത്തെ ഏറ്റെടുത്തതാണ് കാണാന്‍ സാധിച്ചത് എന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

എല്ലാം മറന്ന് എല്ലാവരും ഒന്നായി ചേര്‍ന്ന് യുവകലാകാര•ാമരുടെ ഉദയത്തിനു വേണ്ടി ഒത്തുകൂടുന്ന വേദികളാണ് കലോത്സവ വേദികള്‍. പരാതികള്‍ കുറഞ്ഞുവരുന്ന കലോത്സവങ്ങള്‍ സംഘാടന മികവ് തെളിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ജനപങ്കാളിത്തത്തില്‍ കൊല്ലത്ത് നടന്ന കലോത്സവം ചരിത്രത്താളുകളില്‍ രേഖപ്പെടുത്തും എന്ന് അധ്യക്ഷനയ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.


ഒരുമയാണ് ഏത് മേഖലയിലും കേരളത്തിന്റെ മുഖമുദ്ര. ആ ഒരുമയ്ക്ക് അടിസ്ഥാനമാകുന്നത് ഇത്തരത്തില്‍ ജനപങ്കാളിത്തമുള്ള കലോത്സവങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു . വിജയപരാജയങ്ങള്‍ കലാപ്രകടനങ്ങളെ ബാധിക്കരുത്, ഒരു പ്രകടനം ഒരിക്കലും കഴിവിന്റെ അളവുകോല്‍ അല്ല എന്ന് മുഖ്യാഥിതി ആയ പത്മശ്രീ മമ്മൂട്ടി പറഞ്ഞു.

വിവേചനം ഇല്ലാത്ത കൂടിചേരലുകളുടെ മാതൃകകളാണ് കാലോത്സവങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു . സമാപന സമ്മേളനത്തിന് മുന്‍പ് എല്ലാ മത്സരങ്ങളുടെയും ഫലം പ്രഖ്യാപിക്കാന്‍ സാധിച്ചതും കൃത്യ സമയ പാലനവും ചരിത്രത്തില്‍ ആദ്യമായി ആണ്. അത് കൊല്ലത്തു നടന്ന കലോത്സവത്തിന്റെ പേരില്‍ സ്വര്‍ണ ലിപികളില്‍ ചരിത്ര താളില്‍ രേഖപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു .

അഞ്ചു ദിനങ്ങള്‍ ആഘോഷമാക്കിയ സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കുമ്പോള്‍ ഓവര്‍ ഓള്‍ ചാമ്പ്യ•ാരായി കണ്ണൂര്‍ ജില്ല കൊല്ലത്തിന്റെ മണ്ണില്‍ നിന്നും മടങ്ങുകയാണ് .വിജയികളായ കണ്ണൂര്‍ ജില്ലയ്ക്ക് കലോത്സവത്തിന്റെ സ്വര്‍ണകപ്പ് ചടങ്ങില്‍ കൈമാറി. 62മത് കലോത്സവത്തിന്റെ സുവനീയര്‍ പ്രകാശനവും ചടങ്ങില്‍ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു.

മന്ത്രിമാരായ ജെ ചിഞ്ചുറാണി, സജി ചെറിയാന്‍ എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ് , മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ്, അഡിഷണല്‍ ഡയറക്ടര്‍ സി എസ് സതീഷ് തുടങ്ങിയര്‍ പങ്കെടുത്തു .

മത്സരങ്ങളെക്കാള്‍ തെളിഞ്ഞു കാണുന്നത് സൗഹൃദങ്ങള്‍ -മമ്മൂട്ടി കലോത്സവ വേദികളില്‍ പരസ്പര മത്സരങ്ങളെക്കാള്‍ കൂടുതലായി കാണുന്നത് സൗഹൃദങ്ങളാണ് എന്ന് നടന്‍ മമ്മൂട്ടി. കലോത്സവങ്ങളില്‍ നേടുന്ന മത്സര വിജയം ഒന്നിനും അവസാന വാക്കല്ല. തേച്ചാല്‍ മിനുങ്ങുന്നത് തന്നെ ആണ് പ്രതിഭ.

കലോത്സവ വേദികളിലെ പ്രകടനം കേവലം ഒറ്റപ്പെട്ട പ്രകടനം മാത്രമാണ്. അതല്ല പ്രതിഭയുടെ അളവുകോല്‍. എന്നാല്‍ കലോത്സവ വേദികളില്‍ കാണുന്ന സൗഹൃദം പകരം വയ്ക്കാന്‍ ആ കാത്തതാണ്. മത്സരിക്കുന്ന സുഹൃത്തിന്റെ വിജയത്തില്‍ പോലും ആഹ്ലാദം കണ്ടെത്തുന്നതാണ് കാണാന്‍ കഴിയുന്നത്.

വിജയകിരീടത്തെക്കാള്‍ വലിയ സുവര്‍ണ നേട്ടങ്ങള്‍ ആയിരിക്കും അത്തരം സൗഹൃദങ്ങള്‍ എന്ന് മലയാളത്തിന്റെ മഹാനടന്‍ പറഞ്ഞു. കഥപറച്ചിലിലെ പുതുവസന്തം കാണാന്‍ വസന്തകുമാര്‍ സാംബശിവനും കഥാപറച്ചിലിലെ പുതുവസന്തങ്ങള്‍ നേരില്‍ കാണാന്‍ വസന്തകുമാര്‍ സാംബശിവനും.

ക്രിസ്തുരാജ് സ്‌കൂളിലാണ് കഥാപ്രസംഗകലയിലെ കുലപതിയായ വസന്തകുമാര്‍ സാംബശിവന്‍ കാണികളുടെ കൂട്ടത്തില്‍ ഇടംപിടിച്ചത്. പുതുതലമുറയില്‍ പ്രതിഭാവിളയാട്ടമുണ്ടെന്നും കഥപറച്ചിലില്‍ വൈവിധ്യം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഥാപ്രസംഗ കലയയുടെ 100-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കൊല്ലം കലാമേളയ്ക്ക് വേദിയായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ ആദ്യന്തം സാന്നിധ്യമറിയിച്ച വസന്തകുമാര്‍ സാംബശിവന്‍ കുട്ടികളുമായി ആശയവിനിയമം നടത്തുകയും ചെയ്തു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം : ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം ഫസ്റ്റ് എ ഗ്രേഡ് എറണാകുളം ജില്ലാ ടീമിന് വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളിന് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം ഫസ്റ്റ് എ ഗ്രേഡ് എറണാകുളം ജില്ലാടീമിന്. വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളാണ് ജില്ലയ്ക്ക് വേണ്ടി ഇത് നേടിയത്.

പത്താം ക്ലാസിലെ അദ്വൈത് എസ്. നായരും സംഘവും അവതരിപ്പിച്ച മഹാദാനം എന്ന കഥാപ്രസംഗത്തിനാണ് ഒന്നാം സ്ഥാനം. ആധുനിക യുഗത്തിലെ അവയവ കച്ചവടത്തിന്റെ അവിഹിത രീതികളെക്കുറിച്ച് കാരുണ്യത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഓര്‍മപ്പെടുത്തലോടെ, മരണശയ്യയില്‍ കിടന്ന കൗന്തേയന്റെ ദാനകര്‍മ ത്യാഗത്തിന്റെ പശ്ചാത്തലത്തില്‍ പാലാ നന്ദകുമാര്‍ രചിച്ച് ചിട്ടപ്പെടുത്തിയ മഹാദാനമെന്ന കഥയാണ് വേദിയില്‍ അവതരിപ്പിച്ചത്.

മാസ്റ്റര്‍ എസ് ശങ്കരനാരായണന്‍ തബല, ആദര്‍ശ് അനില്‍ ടൈമര്‍, വസുദേവ് ആര്‍. നായര്‍ ഹര്‍മോണിയം, പ്രിയ എസ്. കൃഷ്ണ സിമ്പല്‍ എന്നിവയില്‍ പശ്ചാത്തലമൊരുക്കി. അദ്വൈതിന്റെ സഹോദരി അമൃത എസ് നായരും കഥാപ്രസംഗകലാകാരിയാണ്. അമൃത സ്‌കൂള്‍ കോളേജ് ക്ലാസുകളില്‍ സംസ്ഥാന തലത്തില്‍ മത്സരിച്ചിട്ടുണ്ട്.

കെ എസ് ഇ ബി സബ് എന്‍ജിനീയര്‍ നിരവത്ത് ജി സന്തോഷ് കുമാറിന്റെയും എച്ച് എസ് എസ് അധ്യാപിക അനിതയുടേയും മകനാണ് അദ്വൈത്. തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാറിന്റെയും ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക എം ജയശ്രീയുടെയും മകനാണ് ശങ്കരനാരായണന്‍. ആദര്‍ശ്, അസി. അഗ്രികള്‍ച്ചര്‍ ഓഫീസര്‍ യു. അനില്‍കുമാറിന്റെയും അധ്യാപിക സന്ധ്യാദേവിയുടെയും മകനാണ്. വിജയികള്‍ ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്നവരാണ്.

#Curtain #falls #youth #artsfestival #Kannur #squad #left #cup #after #winning #gold

Next TV

Top Stories










GCC News