നാളെയാണ് ആ ദിനം ....നിങ്ങൾ കാത്തിരുന്ന അക്ഷയ തൃതീയ: അഞ്ച് ലക്ഷത്തിലധികം പേർ നാളെ സ്വർണം വാങ്ങിയേക്കും

നാളെയാണ് ആ ദിനം ....നിങ്ങൾ കാത്തിരുന്ന അക്ഷയ തൃതീയ: അഞ്ച് ലക്ഷത്തിലധികം പേർ നാളെ സ്വർണം വാങ്ങിയേക്കും
Apr 29, 2025 07:39 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  നാളെ അക്ഷയ തൃതീയ, സ്വർണം വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിനത്തെ വരവേൽക്കാൻ സംസ്ഥാനത്തെ സ്വർണ വിപണി ഒരുങ്ങികഴിഞ്ഞു. ഇത്തവണ വലിയൊരു ആഘോഷമായി അക്ഷയ തൃതീയ മാറും എന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും പല ജ്വല്ലറികളിലും നിരന്നുകഴിഞ്ഞു. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്‍റാണ്.

അക്ഷയതൃതീയ ആഘോഷവുമായി ബന്ധപ്പെട്ട് 10 ലക്ഷത്തോളം കുടുംബങ്ങളെ ജ്വല്ലറി ഉടമകൾ നേരിട്ടുo അല്ലാതെയും ആഭരണം വാങ്ങുന്നതിനായി ക്ഷണിച്ചിട്ടുണ്ട് എന്നാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പറയുന്നത്. 5 ലക്ഷത്തിലധികം കുടുംബങ്ങൾ അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണ വ്യാപാര മേഖലയിലേക്ക് ഒഴുകിയെത്തും എന്നാണ് പ്രതീക്ഷ.

ജിഎസ്ടി ഡിപ്പാർട്ട്മെൻറ് നിന്നും ലഭ്യമായ കണക്കനുസരിച്ച് സാധാരണ ദിവസങ്ങളിൽ 300 മുതൽ 400 കോടി രൂപയുടെ സ്വർണ്ണ വ്യാപാരമാണ് ഒരു ദിവസം കേരളത്തിൽ നടക്കുന്നത്. കഴിഞ്ഞവർഷം അക്ഷയതൃതീയ ദിവസം 1200 കോടി രൂപയുടെ വ്യാപാരം നടന്നതായിട്ടാണ് ഏകദേശ കണക്ക്. ഇത്തവണ പ്രതീക്ഷ 1500 കോടിക്ക് മുകളിലാണ്.








Tomorrow Akshaya Tritiya.

Next TV

Related Stories
യു.പിയിൽ മദ്റസകൾക്കും പള്ളികൾക്കും എതിരെ നടപടി

Apr 29, 2025 10:21 PM

യു.പിയിൽ മദ്റസകൾക്കും പള്ളികൾക്കും എതിരെ നടപടി

യു.പിയിൽ മദ്റസകൾക്കും പള്ളികൾക്കും എതിരെ നടപടി ...

Read More >>
'ഇതല്ല എന്റെയാൾ';  ചിരിയോടെ വേദിയിലേക്ക് വന്ന വധു വരനെ കണ്ടതോടെ അലറിക്കരഞ്ഞു; ഒടുവിൽ സംഭവിച്ചത്!

Apr 29, 2025 02:16 PM

'ഇതല്ല എന്റെയാൾ'; ചിരിയോടെ വേദിയിലേക്ക് വന്ന വധു വരനെ കണ്ടതോടെ അലറിക്കരഞ്ഞു; ഒടുവിൽ സംഭവിച്ചത്!

ഉത്തര്‍ പ്രദേശിൽ വിവാഹത്തിന് വരനെ മാറി, അലറിക്കരഞ്ഞ് വധു...

Read More >>
Top Stories