കൊല്ലം: www.truevisionnews.com കൊല്ലം കലോത്സവം പരാതി രഹിത കലോത്സവ മാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മത്സരങ്ങളിലും സമാപന സമ്മേളനത്തിന് മുൻപ് ഫല പ്രഖ്യാപനം നടത്താൻ കഴിഞ്ഞു. കൃത്യസമയത്ത് തന്നെ സമാപന സമ്മേളനം നടത്താൻ കഴിഞ്ഞു.
അടുത്തവർഷം മുതൽ കലോത്സവ മാനുവൽ പരിഷ്കരിക്കും. ഗ്രേഡ് ലഭിച്ചവർക്ക് നൽകുന്ന സമ്മാനത്തുക വർദ്ധിപ്പിക്കും.
കലോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെ അപകടത്തിൽപ്പെട്ട എറണാകുളം ജില്ലയിലെ മത്സരാർത്ഥി മുഹമ്മദ് ഫൈസലിന് ചികിത്സ ആവശ്യാർത്ഥം 50,000 രൂപ സഹായ ധനമായി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
#KaloLsavam #Complaint #free #Kalotsavam #Minister #SivanKutty