കൊല്ലം : (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുഖ്യ അതിഥിയായി സ്വർണക്കപ്പ് സമ്മാനിക്കാനെത്തിയ മഹാനടൻ മമ്മൂട്ടിക്ക് നൽകാനിരുന്ന ഉപഹാര ശിൽപം സമ്മാനിക്കാനായില്ല .
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം കണ്ണൂരിലെ പ്രമുഖ ശില്പി ഉണ്ണി കാനായി നിർമ്മിച്ച ശില്പമാണ് സമ്മാനിക്കാൻ കഴിയാതെ പോയത് .
മമ്മൂട്ടിയോട് മുൻകൂർ അനുവാദം വാങ്ങാതെയായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ശിൽപം നിർമിക്കാൻ തീരുമാനിച്ചത്.
മമ്മൂട്ടി ചടങ്ങിന് എത്തുമ്പോൾ ഉപഹാരങ്ങൾ സ്വീകരിക്കുന്ന പതിവില്ലെന്ന് മാനേജർ അറിയിച്ചതിനെത്തുടർന്നാണ് ഉപഹാരം നൽകാതിരുന്നത് .
കലോത്സവത്തിന്റെ പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ ഒരു പൂർണകായക പ്രതിമയായിരുന്നു ഒരുക്കിയത്.
#sculpture #not #accepted #Mammootty #sculptor #UnniKanai #Education #Department #disappointed #KeralaSchoolKalolsavam2024