#keralaschoolkalolsavam2024 | കലോത്സവ ചരിത്രത്തെ കുറിച്ച് വാചാലനായി ലാസർ ചേട്ടൻ

#keralaschoolkalolsavam2024 |  കലോത്സവ ചരിത്രത്തെ കുറിച്ച് വാചാലനായി ലാസർ ചേട്ടൻ
Jan 8, 2024 02:20 PM | By Athira V

കൊല്ലം: www.truevisionnews.com എൺപത്തിയഞ്ചാം വയസ്സിലും പ്രായത്തിന്റെ അവശതകളെ വകവെയ്ക്കാതെ എല്ലാ ദിവസം കലാ പരിപാടികൾ കാണാൻ വേണ്ടി കലോത്സവ നഗരിയിൽ എത്തുകയാണ് റിട്ട എയർ ഫോഴ്സ് ഉദ്യോഗസ്ഥനും ആറ്റിങ്ങൽ സ്വദേശിയും മാർട്ടിൻ ലാസർ ഐസിയാർ.

1998 ൽ തിരുവനന്തപുരത്ത് സംസ്ഥാന കലോത്സവം നടന്നപ്പോൾ മാതൃഭൂമി പത്രം പുറത്ത് ഇറക്കിയ കലോത്സവ സ്പെഷ്യൽ പതിപ്പ് ഒരു നിധി പോലെ കാത്ത് സൂക്ഷിക്കുകയാണ് ഈ 85 കാരൻ.

നടി മഞ്ജുവാര്യർക്ക് കലാതിലകം ലഭിച്ചതിന്റെ ഓർമ്മ കുറിപ്പ്, കലോത്സവത്തിലുടെ സിനിമാ രംഗത്ത് തിളങ്ങി നിൽക്കുന്ന വിനീത്, വിന്ദുജ മേനോൻ , അഞ്ജു അരവിന്ദ് , ഗായകരായ യേശുദാസ് , എം ജയചന്ദ്രൻ എന്നിവരെ കുറിച്ചുള്ള ലേഖനങ്ങൾ , 57 മുതലുള്ള കലോത്സവ ചരിത്രം ഇവയെല്ലാം നിധിപോലെ സൂക്ഷിക്കുകയാണ് ലാസർ ചേട്ടൻ.

#Lazar #talks #about #history #artsfestival #kalolsavam2024

Next TV

Related Stories
Top Stories










GCC News