കൊല്ലം: www.truevisionnews.com കൗമാര കലോത്സവം അരങ്ങ് തകർക്കുന്ന കലോത്സവ വേദിയിൽ വാശിയേരിയ പോരാട്ടം അവസാന നാളിൽ.
ഹയർ സെക്കന്ററി വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡുമായി ആദിഷ് ദിലീപ്. പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ്.
കുച്ചിപ്പുടിയിൽ മാത്രമല്ല ഭരതനാട്ട്യത്തിൽ ബി ഗ്രേഡുമായാണ് ആദിഷ് മടങ്ങുന്നത്. ഇത് കൂടാതെ ജില്ലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.
പത്ത് വർഷമായി സുബേഷ് എറണാകുളത്തിന്റെയും അരുൺ അഴിക്കോടിന്റെയും ശിക്ഷണത്തിൽ ആദിഷ് പരിശീലനം നേടി വരുകയാണ്. പാനൂർ സ്വദേശികളായ ദിലീപ് ഷിജി ദമ്പതികളുടെ മകനാണ്. സഹോദരൻ അദ്വിജ്.
#AdishDileep #broke #stage #Kuchipudi #A #grade