കൊല്ലം: (truevisionnews.com) സംസ്ഥാന കലോത്സവം ഹയർ സെക്കന്ററി വിഭാഗം വെസ്റ്റേൺ വയലിനിൽ എ ഗ്രേഡുമായി എസ് എസ് വിനായക്.
സെന്റ് മേരീസ് ഹയർ സെക്കന്ററി കിഴക്കേക്കര സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് വിനായക്.
എട്ട് വർഷമായി വിനായക് കൊച്ചിൻ കലാഭവൻ ആർട്ടിസ്റ്റായ സന്തോഷ് കുമാറിന്റെ ശിക്ഷണത്തിൽ പരിശീലനം നേടി വരുകയാണ്.
കലോത്സവ വേദിയിൽ ഇത് രണ്ടാം തവണയാണ് വിനായക് വിജയം നേടുന്നത്. കൊട്ടാരക്കര സ്വദേശിയായ സുരേന്ദ്രന്റെയും ഷീജയുടെയും മകനാണ്. കൗമാര കലോത്സവം ഇന്ന് അവസാന ലാപ്പ് പോരാട്ടത്തിലാണ്.
#SSVinayak #AGrade #State #Arts #Festival #Higher #Secondary #Section #Western #Violin.