#keralaschoolkalolsavam | ശിൽപി ഉണ്ണി കാനായി ; മമ്മൂട്ടിക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പിന്റെ സ്നേഹോപഹാരം

#keralaschoolkalolsavam | ശിൽപി ഉണ്ണി കാനായി ; മമ്മൂട്ടിക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പിന്റെ സ്നേഹോപഹാരം
Jan 8, 2024 07:11 AM | By Kavya N

കൊല്ലം: (truevisionnews.com) കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊല്ലത്ത് തിരശീല വീഴാനിരിക്കെ സമാപന സമ്മേളനത്തിനെത്തുന്ന പത്മശ്രീ മമ്മൂട്ടിക്ക് വിദ്യാഭ്യാസ വകുപ്പ് സ്നേഹോപഹാരം നൽകും. കലോത്സവത്തിന്റെ പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ ഒരു പൂർണകായക പ്രതിമയാണ് ഒരുക്കിയത്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് ശില്പി. ഇന്ന് രാവിലത്തെ മത്സരങ്ങൾ കഴിഞ്ഞ് കൃത്യം 5 മണിക്ക് സമാപന സമ്മേളനം ആരംഭിക്കും.

ധനകാര്യ വകുപ്പ് മന്ത്രി . കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനായിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ മുഖ്യാതിഥി പത്മശ്രീ. മമ്മൂട്ടിയാണ്. ചടങ്ങിൽ സമ്മാന വിതരണം പൊതുവിദ്യാസവും തൊഴിലും വകുപ്പ് മന്ത്രിയും മമ്മൂട്ടിയും വേദിയിലുള്ള വിശിഷ്ട വ്യക്തികളും ചേർന്ന് നിർവ്വഹിക്കും.

മന്ത്രിമാരായ ജി.ആർ. അനിൽ സജി ചെറിയാൻ . ചിഞ്ചു റാണി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. വിവിധ വിഭാഗങ്ങളിലുള്ള മുപ്പത് ട്രോഫികൾ വേദിയിൽ സമ്മാനിക്കും. സമ്മാനം വാങ്ങാൻ ഇരുപത് കുട്ടികൾക്ക് മാത്രം പ്രധാന വേദിയിൽ പ്രവേശിക്കാം. ആഹ്ലാദം പങ്കിടാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യം സ്റ്റേജിന് താഴെ ഒരുക്കുന്നതാണ്. മൊത്തം ഇരുന്നൂറ്റി അഞ്ച് ജഡ്ജസാണ് കലോൽസവത്തിന്റെ ഭാഗമായത്. ജഡ്ജസിനെതിരെ ഒരു പരാതി പോലും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.

#Shilpi #UnniKanai #Education #department's #love #gift #Mammootty

Next TV

Related Stories
Top Stories