#keralaschoolkalolsavam2024 | ഇ-കൊല്ലം കളറായി; കലോത്സവ വേദിയായി ആശ്രാമം മൈതാനിയിലെ ട്രൂവിഷൻ സ്റ്റുഡിയോ

#keralaschoolkalolsavam2024 | ഇ-കൊല്ലം കളറായി; കലോത്സവ വേദിയായി ആശ്രാമം മൈതാനിയിലെ ട്രൂവിഷൻ സ്റ്റുഡിയോ
Jan 7, 2024 12:12 PM | By Athira V

കൊല്ലം : www.truevisionnews.com " ഞാൻ പാട്ട് പാടിയത് കേരളം അറിഞ്ഞത് ട്രൂവിഷൻ ന്യൂസിലൂടെയാണ് , ഭക്ഷണ വിളമ്പുന്ന രുചിയിടത്തിലെ കലയിടം വേദിയിൽ താൻ പാടിയ ഗാനം ട്രൂവിഷൻ പുറത്ത് വിട്ടപ്പോൾ , കേരള മെങ്ങുമുള്ള സ്നേഹിതർ അത് സ്റ്റാറ്റസ് വീഡിയോ ആയി വൈറലാക്കിയതായി വിഷ്ണുനാഥ് എം എൽ എ കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രനോട് പറഞ്ഞു.

ഇതിന് ട്രൂവിഷൻ ടീമും സാക്ഷിയായി. മത്സരം വേദികളിൽ നടക്കുമ്പോഴും പ്രധാന വേദിക്ക് സമീപം ( ആശ്രാമം മൈതാനം) തയ്യാറാക്കിയ ട്രൂവിഷന്റെത് ഉൾപ്പെടെയുള്ള മീഡിയ സ്റ്റാളുകളിൽ മത്സരാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കുന്നത് കാണാൻ ആൾകൂട്ടം തടിച്ചു കൂടുന്നു.


ഗ്രേഡ് വ്യത്യാസമില്ലാതെ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്ന രീതിയിലാണ് കലാപ്രകടനങ്ങൾ മീഡിയ സ്റ്റാളുകളിൽ അരങ്ങേറുന്നത്. മനോഹരമായ അലങ്കരിച്ച സ്റ്റാളുകളിൽ പരിപാടികൾ അവതരിപ്പിക്കാനും അവരുമായി അഭിമുഖം നടത്താനും മാധ്യമ പ്രവർത്തകർ തയ്യാറാണ്.


മീഡിയ സ്റ്റാളുകളിൽ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള മുഖ്യാതിഥികൾ എത്തുന്നതും കാണികളുടെ ആവേശം വർദ്ധിപ്പിക്കുന്നുണ്ട്. വിവിധ വേദികളിൽ പോകാതെ മീഡിയ സ്റ്റാളുകളിൽ എല്ലാ തരം കലാപരിപാടികളും കാണാമെന്നതും കാണികൾക്ക് ഏറെ സൗകര്യപ്രദമാണ്.

മത്സര ഫലങ്ങൾ മാധ്യമങ്ങളെ അറിയിക്കാൻ വേണ്ടി മീഡിയ സെൻററിൽ എത്തുന്ന മത്സരാർത്ഥികൾ മീഡിയ സ്റ്റാളുകളിലും കലാപരിപാടികൾ അവതരിപ്പിക്കുകയാണ്. പരമ്പരാഗത ടെലിവിഷൻ ചാനലുകളെ വെല്ലും വിധമാണ് സ്വതന്ത്ര ഓൺലൈൻ ചാനലുകൾ കലോത്സവ മത്സരങ്ങളിൽ ഇടപെടുന്നത്.


സംസ്ഥാന സർക്കാറിന്റെ അംഗീകാരമുള്ള ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളെ പോലും ചില കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മർദ്ദപ്രകാരം മീഡിയ സ്റ്റാളുകളുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ ശ്രമം നടത്തിയിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ അംഗീകാരമുള്ള സ്ഥാപനങ്ങൾക്ക് സ്റ്റാളുകൾ അനുവദിക്കുകയായിരുന്നു

വേഗവും വിശ്വസനീയവും ഉറപ്പ് വരുത്തിയ തൽസമയം വാർത്തകൾ അറിയാൻ പ്രതിദിനം അഞ്ച് ലക്ഷത്തിലധികം മലയാളികൾ വിരളോടിക്കുന്നത് ട്രൂവിഷൻ ന്യൂസിലേക്ക്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയവും കേരള ഇൻഫർമേഷൻ & പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ട്മെന്റ് എം പാനൽ ചെയ്ത മലയാളത്തിലെ മുൻ നിര ഡിജിറ്റൽ മീഡിയ www.truevisionnews.com 

#E-kollam #colored #truevision #Studio #AshramMaidani #venue #arts #festival

Next TV

Related Stories
Top Stories