കൊല്ലം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി കടുത്ത പോരാട്ടം. കലോത്സവത്തിന്റെ മൂന്നാം ദിവസവും കണ്ണൂർ ജില്ല കുതിപ്പ് തുടരുന്നു.

ഏറ്റവുമൊടുവിൽ ഫലമറിയുമ്പോൾ 674 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് മുന്നിലുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്.
ഇരുവർക്കും 663 പോയിന്‍റ് വീതമാണുള്ളത്. ഇന്ന് 54 മത്സരങ്ങൾ വേദിയിലെത്തും. ഹയർ സെക്കന്ററി വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങൾ.
അതേസമയം ആദ്യദിനത്തില്‍ തന്നെ കലോത്സവത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്. നാലാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്നതോടെ പോരാട്ടം കൂടുതല്‍ കനക്കുമെന്നുറപ്പാണ്. ഇതോടൊപ്പം ജനപങ്കാളിത്തവും ഏറും.
#State #School #Arts #Festival #Popular #items #including #Mimicry #hit #scene #today #KeralaSchoolKalolsavam2024
