#keralaschoolkalolsavam | ആര് പറഞ്ഞു പണക്കൊഴുപ്പെന്ന് ; അമ്മയുടെ താലിമാലയ്ക്ക് മകൻ പകരം നൽകിയത്

#keralaschoolkalolsavam | ആര് പറഞ്ഞു പണക്കൊഴുപ്പെന്ന് ; അമ്മയുടെ താലിമാലയ്ക്ക് മകൻ പകരം നൽകിയത്
Jan 6, 2024 09:32 PM | By Kavya N

കൊല്ലം: (truevisionnews.com) കലോത്സവ വേദികളിലെ വിജയം പണക്കൊഴുപ്പിന്റെതെന്ന് ആക്ഷേപിക്കുന്നവർ ഈ അതിജീവിതത്തിന്റെ കഥയൊന്ന് കേൾക്കണം. അമ്മയുടെ താലിമാലയ്ക്ക് മകൻ പകരം നൽകിയത് നൃത്ത വൈഭവത്തിന്റെ എ ഗ്രേയിഡ് . കൊല്ലത്ത് നടന്നുവരുന്ന സംസ്ഥാന സ്കൂള്‍  കലോത്സവത്തില്‍  ഹൈസ്കൂള്‍ വിഭാഗം  നാടോടി നൃത്തത്തില്‍  എ ഗ്രേയിഡ് സ്വന്തമാക്കി  അഭയ് ഒരു കുടുംബത്തിന്‍റെയും നാടിന്‍റെയും സ്വപ്നങ്ങള്‍ക്ക്  സാക്ഷാത്കാരമായി.


അഭയ്ക്ക് നന്ദി പറയാൻ ഏറെ പേരുണ്ട്. വിയപ്പിന്റെ ഉപ്പു കൂട്ടി  ഉണ്ണാന്‍ നല്‍കുന്ന അച്ഛൻ, കൂടെ നിൽക്കുന്ന ചങ്കുകൾ, ഗുരുക്കൻമാർ, പിന്നെ കെട്ടുതാലി പണയം വെക്കാൻ ഊരി നൽകിയ പെറ്റവയർ.

എന്തിന് പെരുവഴിയിൽ കിടക്കേണ്ടിവരുമെന്ന അവസ്ഥയിലായപ്പോൾ സ്വന്തം വീട്ടിൽ താമസമൊരുക്കിയ കൊല്ലക്കാരനോടും തീർത്താല്‍ തീരാത നന്ദിയുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ പരശുരാമന്റെ അമ്മ മാരിയമ്മയ്ക്ക് പുന:ർജന്മം നൽകി വർത്തമാന കാലത്തോട് കലഹിക്കുന്നതായിരുന്നു നാടോടി നൃത്തം . എറണാകുളം ജില്ലയ്ക്ക് വേണ്ടി പറവൂര്കാരൻ അഭയ് വി മധു നേടി ഒടുവിൽ ഒന്നാം ഗ്രേയിഡ് .

നോർത്ത് പറവൂർ സെന്റ് അലോഷ്യസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭയ് . ഒന്നാം ക്ലാസുമുതൽ കലോൽത്സവ വേദിയിൽ നൃത്തവുമായി അഭയ് സജീവമാണ് . എളമക്കര നൃത്ത ധ്വനി സ്റ്റാർ ധീംസിലെ സുനിൽ കുമാറിന്റെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. കൂലിപ്പണിക്കാരനായ വെള്ളൂ ച്ചാലിൽ മധുവിന്റെയും വീട്ടമ്മയായ ബിന്ദുവിന്റെയും ഇളയ മകനാണ് ഈ നർത്തകൻ. തൃശ്ശൂരിലെ ആനിമേഷൻ എഡിറ്റിംഗ് വിദ്യാർത്ഥി അമൽ ജേഷ്ട സഹോദരനാണ്.

#Who #said #money #fat #mother's #talismala #replaced #her #son

Next TV

Related Stories
Top Stories