കൊല്ലം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജനപ്രിയ ഇനമായ നാടക മത്സരം പോലെ തിങ്ങിനിറഞ്ഞ സദസും, ഹൈസ്കൂൾ ചവിട്ടുനാടക മത്സരം കാണാനും സോപാനം ഓഡിറ്റോറിയത്തിലെ നാടകാചാര്യൻ ഒ.മാധവൻ്റ നാമധേയത്തിലുള്ള വേദിയിലും സദസ് നിറഞ്ഞു കവിഞ്ഞിരുന്നു.
മധ്യകാല യൂറോപ്പിലെ നാടക രൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ചവിട്ടുനാടകങ്ങൾ.
കണ്ണഞ്ചിപ്പിക്കുന്ന വേഷങ്ങളും ,ഭംഗിയും, മേന്മയും ഉളളവയാണ് പടയാളികളുടെ വേഷം' പഴയ ഗ്രീക്ക്, യൂറോപ്പ്, റോമൻ ഭടന്മാരെ ഓർമ്മിപ്പിക്കുന്നതാണ് ചവിട്ടുനാടക കഥാ പാത്രങ്ങൾ.
#chavittunadakam #competition #audience #KeralaSchoolKalolsavam2024