കൊല്ലം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം മൂകാഭിനയത്തിൽ എ ഗ്രേഡുമായി പാലക്കാട് സെന്റ് ജോസഫ് എച്ച് എസ് എസ് പാലക്കാട്.
സ്ത്രീ ശാക്തികരണം ഇന്ന് സമൂഹത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഇത്തരത്തിൽ സ്ത്രീകൾക്ക് പ്രാമുഖ്യം നൽകുക എന്നതാണ് ഇവർ മൂകാഭിനയത്തിലൂടെ പറഞ്ഞ് വെക്കുന്നത്.
അനീഷ് രവീന്ദ്രന്റെ പരിശീലന നേതൃത്വത്തിലാണ് സംഘം കലോത്സവ വേദിയിലെത്തിയത്.
ജിതിൻ, അശ്വിൻ, ബിന്റോ, ഫവാസ്, സെറിൻ, ഗോപിക എന്നിവരടങ്ങുന്ന ടീമാണ് എ ഗ്രേഡുമായി മടങ്ങുന്നത്. ഇരുപത്തി രണ്ട് ടീമുകൾ മൂകാഭിനയത്തിൽ പങ്കെടുത്തിരുന്നു.
#Palakkad #StThomas #HSS #AGrade #Woman's #Narrative #Muppet #Act