കൊല്ലം: www.truevisionnews.com 25 വർഷങ്ങൾക്ക് ശേഷം പാലക്കാട് പല്ലശന വി ഐ എം എച്ച് എസ് എസ് ചെണ്ടമേളത്തിലും തായമ്പകം ചെണ്ടയിലും കൊല്ലം കലോത്സവത്തിൽ കുത്തക തിരിച്ച് പിടിച്ചു.

പരേതനായ ചെണ്ട വിദ്വാൻ പല്ലശന മണി കണ്ഠന്റെ മക്കളായ സതീഷും സുധീഷുമാണ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനം നൽകിയത്. ശ്രീ രാജ്, അഭിൻ, ആദർശ്, വിശ്വൻ, ആദിത്ത്, രഞ്ജിത്ത്, ഗോപീകൃഷ്ണൻ, അഖിലേഷ്, അഭിജിത്ത് എന്നിവരാണ് ടീo അംഗങ്ങൾ.
ചെണ്ടമേളത്തിലും തായമ്പകത്തിലും ഇതേ ടീം തന്നെയാണ് മത്സരിച്ചത്. വി ഐ എം സ്കൂളിൽ മുമ്പ് ചെണ്ടമേളത്തിൽ പരിശീലനം നൽകിയത് പല്ലശന മണികണ്ഠനായിരുന്നു.
പിതാവിന്റെ പാത പിന്തുടർന്ന് മക്കളായ സതീഷും സുധീഷും കലാ പരിശീലന രംഗത്ത് മുന്നേറുകയാണ്. ഇരുവരും മണി ലയം കലാക്ഷേത്രo എന്ന പേരിൽ കലാ പരിശീലന കേന്ദ്രം നടത്തുന്നുണ്ട്.
#Pallashana #monopoly #ChendaMelam #ChendaTayambakam #kalolsavam2024
