കൊല്ലം : (truevisionnews.com) കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ഗതാഗതസൗകര്യം ഉറപ്പു വരുത്തി ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി.
പ്രത്യേകം അലങ്കരിച്ച 'കലോത്സവ വണ്ടികള്‍' 30 എണ്ണമുണ്ട്. സൗജന്യമായി യാത്രചെയ്യാം. കൊല്ലം കോര്‍പ്പറേഷന്റെ 'ഗ്രാമ വണ്ടി'കളും 24 മണിക്കൂര്‍ സൗജന്യയാത്രയ്ക്ക് തയ്യാര്‍.
രാവിലെ എട്ടു മണി മുതല്‍ മത്സരാര്‍ഥികളെ താമസ സ്ഥലങ്ങളില്‍നിന്നും ഭക്ഷണപന്തലിലേക്കും വേദികളിലേക്കും എത്തിക്കുന്നു.
ബസുകളുടെ ചുമതല വിവിധ സ്‌കൂളുകളിലെ എന്‍ എസ് എസ് വോളന്റിയേഴ്‌സിനാണ്. ഒറ്റപ്പെടുന്ന മത്സരാര്‍ഥികളെ രാത്രി സമയങ്ങളില്‍ 'കലോത്സവ കാവലാള്‍' വഴി അതതിടങ്ങളിലേക്കുമെത്തിക്കും.
വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഓട്ടോറിക്ഷകളും സൗജന്യയാത്രയ്ക്കുണ്ട്. കെ എസ് ആര്‍ ടി സി ഷെഡ്യൂളുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.
#transport #committee #ensured #transportation #who #come #participate #festival.