കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവം ഹൈ സ്കൂൾ വിഭാഗം തമിഴ് പദ്യം ചൊല്ലലിൽ എ ഗ്രേഡുമായി കാവ്യ വി കെ. തൃശ്ശൂർ ഡോൺ ബോസ്കോ എച്ച് എസ് എസിലെ വിദ്യാർത്ഥിയാണ് കാവ്യ.

പദ്യം ചൊല്ലലിൽ മാത്രമല്ല നൃത്തകലയും കാവ്യക്ക് പ്രിയമാണ്. ഒന്നാം ക്ലാസ്സ് മുതൽ കാവ്യ കലാമണ്ഡലം പ്രീതയുടെ കീഴിൽ പരിശീലനം നേടി വരുകയാണ്. കഴിഞ്ഞ വർഷം ഗ്രൂപ്പ് ഡാൻസിലാണ് ശ്രദ്ധ നൽകിയിരുന്നത് .
എന്നാൽ ഇക്കൊല്ലം ഒറ്റയ്ക്ക് മത്സരിച്ച് വിജയം നേടിയാണ് കാവ്യ കലോത്സവ വേദിയിൽ നിന്ന് മടങ്ങുന്നത്. തൃശ്ശൂർ മണ്ണൂത്തി സ്വദേശികളായ കണ്ണൻ പി എം, റീന റാണി ദമ്പതികളുടെ മകളാണ്.
#Kavya #A #grade #Tamil #verse #recitation #kalolsavam2024
