കൊല്ലം : www.truevisionnews.com ദേവസൂര്യ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നടോടി നൃത്തത്തിൽ ചീമേനി ഗവ. എച്ച് എസ് എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദേവസൂര്യ എ ഗ്രേഡ് നേടുമ്പോൾ പിതാവ് രാധാകൃഷണന് ഏറെ അഭിമാനിക്കാം.
കലോത്സവ മത്സരങ്ങളിൽ തനിക്ക് നേടാൻ കഴിയാതെ പോയ ഉയരങ്ങളാണ് മകൻ ദേവ സൂര്യ സ്വന്തമാക്കിയിരിക്കുന്നത്. 1989 ൽ കാസർകോഡ് ജില്ലാ കലോത്സവത്തിൽ രാധാകൃഷ്ണൻ കലാപ്രതിഭ ആയിരുന്നു.
പ്രതികൂലമായ സാഹചര്യങ്ങൾ കാരണം സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. തനിക്ക് നേടാൻ കഴിയാതെ പോയത് മകനിലൂടെ നേടുകയായിരുന്നു.
മകനെ കലാ മത്സരങ്ങളിൽ ഉയർത്തി കൊണ്ട് വരുന്നതും രാധാകൃഷ്ണൻ തന്നെ ആയിരുന്നു. അമ്മ മോഹിനിയും സർവ്വ പിന്തുണയുമായി കൂടെയുണ്ട്. നൂപുരധ്വനി രാജു മാഷ് ആണ് ദേവ സൂര്യയെ നാടോടി നൃത്തം അഭ്യസിപ്പിച്ചത്.
സ്കൂളിലെ സംസ്കൃതം അധ്യാപകനായ രമേഷ് ആവശ്യമായ പിന്തുണ നൽകിയിരുന്നു. കീഴ്ജാതിക്കാർക്ക് പഠനം നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളാണ് ദേവ സൂര്യ നാടോടി നൃത്തത്തിലൂടെ അവതരിപ്പിച്ചത്.
മൂന്നാം വയസ്സു മുതൽ നൃത്തം അഭ്യസിക്കുന്ന ദേവസൂര്യ ജില്ലാ കലോത്സവത്തിൽ നിരവധി ഇനങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചിരുന്നു. സഹോദരൻ ശിവ സൂര്യ മിമിക്രി കലാകാരനാണ്.
#kalolsavam2024 #keralaschoolkalolsavam2024 #kollam #devasurya