കൊല്ലം : www.truevisionnews.com കൊല്ലത്ത് 2024 ജനുവരി നാലു മുതൽ എട്ടുവരെ നടക്കുന്ന 62 -ാമത് കേരള സ്കൂൾ കലോത്സവത്തിനു മുന്നോടിയായി കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ്‌ക്ലബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവ സംയുക്തമായി ഹൈസ്കൂൾ, ഹയർസെക്കന്‍ഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

ജലച്ചായം ഹൈസ്കൂൾ വിഭാഗത്തിൽ എൻ ആഫിയ (കൊല്ലം കരിക്കോട് ടികെഎം എച്ച്എസ്എ്‌സ്)യും ഹയർസെക്കൻഡറി വിഭാഗത്തിൽ എസ് സംഗീതും (സെന്റ് മേരീസ് എച്ച്എസ്എസ്, കൊട്ടാരക്കര) ഒന്നാം സ്ഥാനംനേടി. പെൻസിൽ ഡ്രോയിങ്ങിൽ ജെ ഭാഗ്യലക്ഷ്മി (പുനലൂർ താലൂക്ക് സമാജം എച്ച്എസ്എസ്)ക്കാണ് ഒന്നാം സ്ഥാനം.
ജലച്ചായം ഹൈസ്കൂൾ വിഭാഗത്തിൽ ഗോപിക കണ്ണൻ (എസ്എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂൾ, കൊല്ലം)രണ്ടാം സ്ഥാനവും എ എസ് നന്ദന (സെന്റ് ജൂഡ് എച്ച്എസ് മുഖത്തല, കൊല്ലം)മൂന്നാം സ്ഥാനവും നേടി.
ജലച്ചായം ഹയർസെക്കന്‍ഡറി വിഭാഗത്തിൽ ഹൃദിൻ പ്രമോദ് (ജോൺ എഫ് കെന്നഡി മെമ്മോറിയൽ വിഎച്ച്എസ്ഇ, അയണിവേലിക്കുളങ്ങര, കരുനാഗപ്പള്ളി) രണ്ടാം സ്ഥാനവും ബി അഞ്ജന സുഗുണൻ (ശ്രീനാരായണ പബ്ലിക് സ്കൂൾ, വടക്കേവിള, കൊല്ലം), ആഭേരി എസ് പഞ്ചമി (ജിഎച്ച്എസ്എസ്, കരുനാഗപ്പള്ളി)എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പെൻസിൽ ഡ്രോയിങ്ങിൽ എം എസ് വിഷ്ണുമായ(കൊല്ലം പരവൂർ എസ്എൻവിജിഎച്ച്എസ്)രണ്ടാം സ്ഥാനംനേടി. കൊല്ലം വിമലഹൃദയ എച്ച്എസ്എസിൽ നടന്ന മത്സരത്തിൽ ഹരികൃഷ്‌ണ, അനിൽ ഡി പ്രകാശ്, ശ്രുതി ശിവകുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
#Kerala #School #Arts #Festival #Drawing #Competition #Winners #Announced
