#cookery | വ്യത്യസ്തമായൊരു ചമ്മന്തിപ്പൊടി തയ്യാറാക്കാം

#cookery | വ്യത്യസ്തമായൊരു ചമ്മന്തിപ്പൊടി തയ്യാറാക്കാം
Dec 25, 2023 10:28 PM | By MITHRA K P

(truevisionnews.com)ഡ്ഡലിക്കും ദോശയ്ക്കും കൂടെ കഴിക്കാൻ സ്വാദിഷ്ടവും തയാറാക്കി ദീർഘനാൾ സൂക്ഷിക്കാവുന്നതുമായി ചമ്മന്തിപ്പൊടി തയ്യാറാക്കാം.

ചേരുവകൾ

ചുവന്ന മുളക് മൊത്തമായി - 8 എണ്ണം

കാശ്മീരി മുളക് - 6

ഉഴുന്ന് പരിപ്പ് - 1/2 കപ്പ്

കടല പരിപ്പ് - 1/4 കപ്പ്

പച്ച അരി / പുഴുക്കൽ അരി - 2 ടേബിൾസ്പൂൺ

കുരുമുളക് - 1/2 ടീസ്പൂൺ

എള്ള് - 1 ടേബിൾ സ്പൂൺ

കറിവേപ്പില - 2 തണ്ട്

കായം - 1/2 ടീസ്പൂൺ

ഉപ്പ് - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

അടി കട്ടിയുള്ള ഫ്രൈയിങ് പാൻ ചൂടാക്കുക. കുറഞ്ഞ തീയിൽ ചുവന്ന മുളകും കാശ്മീരി മുളകും ചേർക്കുക. 10 മിനിറ്റ് അല്ലെങ്കിൽ മുളക് ഇരുണ്ട നിറമാകുന്നതുവരെ ഡ്രൈ റോസ്റ്റ് ചെയ്യുക. ഒരു പ്ലേറ്റിലേക്കു മാറ്റുക, തണുക്കാൻ അനുവദിക്കുക.

അതേ കടായിയിൽ ഉഴുന്നു പരിപ്പ്, കടല പരിപ്പ്, അരി എന്നിവ ചേർക്കുക. കുറഞ്ഞ തീയിൽ റോസ്റ്റ് ചെയ്യൂക. ഇത് പകുതി വറുത്തെടുക്കുമ്പോൾ, എള്ള്, കുരുമുളക് എന്നിവ ചേർക്കുക. 4-5 മിനിറ്റ് വറുത്തെടുത്ത ശേഷം ഒരു പ്ലേറ്റിലേക്കു മാറ്റുക.

അതേ കടായിയിൽ കറിവേപ്പില ചേർത്തു ഡ്രൈ റോസ്റ്റ് ചെയ്യുക. പ്ലേറ്റിലേക്കു മാറ്റുക. തണുക്കാൻ അനുവദിക്കുക. മിക്സിയുടെ ജാറിൽ പകുതി അളവ് വറുത്ത ധാന്യങ്ങളും മുളകും ചേർക്കുക. 1/4 ടീസ്പൂൺ ഉപ്പും കായവും ചേർക്കുക.

അത് തരുതരുപ്പായി പൊടിച്ച് എടുക്കാം. ഒരു പാത്രത്തിലേക്കു മാറ്റുക. വറുത്ത മിശ്രിതത്തിന്റെ ബാക്കി ഭാഗം 1/4 ടീസ്പൂൺ ഉപ്പും കായവും ചേർക്കുക. അത് തരുതരുപ്പായി പൊടിച്ചെടുക്കുക.

പൊടിച്ച രണ്ട് പൊടികളും യോജിപ്പിച്ച് എടുക്കാം. ചൂട് കുറഞ്ഞശേഷം വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം. പൊടിയിൽ നെയ്യ് അല്ലെങ്കിൽ എള്ളെണ്ണ ചേർത്ത് ഇഡ്ഡലി അല്ലെങ്കിൽ ദോശയ്ക്കൊപ്പം കഴിക്കാം.

#different #chamanthipowder #prepared

Next TV

Related Stories
#juic | വളരെ എളുപ്പത്തിൽ ഒരു ജ്യൂസ് തയ്യാറാക്കാം

May 1, 2024 03:20 PM

#juic | വളരെ എളുപ്പത്തിൽ ഒരു ജ്യൂസ് തയ്യാറാക്കാം

ഈ ചൂടുകാലത്ത് തയ്യാറാക്കാം ഒരു അടിപൊളിജൂസ് ....

Read More >>
#cookery | ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം...

Apr 27, 2024 11:57 AM

#cookery | ചോറ് ബാക്കി വന്നാൽ കളയേണ്ട, കിടിലൻ വട ഉണ്ടാക്കാം...

ഇനി മുതൽ ബാക്കി വരുന്ന ചോറ് കളയരുത്. രുചികരമായ വട...

Read More >>
#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

Apr 23, 2024 11:32 AM

#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട....

Read More >>
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
Top Stories