#arrested | വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ സംഘം അറസ്റ്റിൽ

#arrested | വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ സംഘം അറസ്റ്റിൽ
Dec 17, 2023 06:44 AM | By MITHRA K P

ചെന്നൈ: (truevisionnews.com) കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനടക്കം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ സംഘം ചെന്നൈയിൽ അറസ്റ്റിലായി. തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ ആയ 4 പേരാണ് അറസ്റ്റിലായത്.

തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം.മേഘേശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്‌ഡി, ദിവാകർ റെഡ്‌ഡി എന്നിവരാണ് പിടിയിലായത്. മലയാളി ഐപിഎസ് ഉദ്യോഗസ്ഥയും, ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഡിസിപിയുമായ എൻ. എസ്. നിഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ് പൊളിച്ചത്.

ഛത്തീസ്ഗഡ് കലിംഗ സർവകലാശാലയുടെ വ്യാജ ബികോം സർട്ടിഫിക്കറ്റ് നിഖിലിനു നിർമിച്ചു കൈമാറിയത് റിയാസ് ആണ്. ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ഞൂറോളം വ്യാജ സർട്ടിഫിക്കറ്റുകളും, ഇവ നിർമിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

അമേരിക്കൻ കോൺസുലേറ്റിന്റെ പരാതിയിലാണ് അറസ്റ്റ്. എംഎസ്എം കോളജിലെ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയായ നിഖിൽ, ബികോം പൂർത്തിയാക്കാതെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അവിടെത്തന്നെ എംകോം പ്രവേശനം നേടിയത് വൻ വിവാദം ആയിരുന്നു.

#group #produced #fake #degree #certificates #arrested

Next TV

Related Stories
#Bjpleader | പ്രിയങ്കക്കെതിരായ വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ്

Jan 5, 2025 08:26 PM

#Bjpleader | പ്രിയങ്കക്കെതിരായ വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ്

തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ്'-രമേശ് ബിധൂഡി...

Read More >>
#accident |  കെട്ടിട നിർമ്മാണത്തിനായി സ്ഥാപിച്ച തൂൺ വീണ് 15കാരിക്ക് ദാരുണാന്ത്യം

Jan 5, 2025 06:23 PM

#accident | കെട്ടിട നിർമ്മാണത്തിനായി സ്ഥാപിച്ച തൂൺ വീണ് 15കാരിക്ക് ദാരുണാന്ത്യം

വഴിയിലുണ്ടായിരുന്ന മറ്റ് ചിലർ ഓടി രക്ഷപ്പെട്ടെങ്കിലും 15കാരി തൂണിന് അടിയിൽ പെടുകയായിരുന്നു....

Read More >>
#brideabsconded | ഇപ്പോ വരവേ...!  വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് വധു, സ്വർണവും പണവുമായി മുങ്ങി

Jan 5, 2025 07:49 AM

#brideabsconded | ഇപ്പോ വരവേ...! വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് വധു, സ്വർണവും പണവുമായി മുങ്ങി

40കാരനായ വരൻ കമലേഷ് കുമാർ ആദ്യ ഭാര്യയെ നഷ്ടമായതിനെ തുടർന്നാണ് രണ്ടാം വിവാഹത്തിന്...

Read More >>
#murdercase | 'അമ്മാവാ, ഞാന്‍ എല്ലാവരേയും കൊന്നു'; അമ്മയേയും നാല് സഹോദരിമാരേയും കൊന്നശേഷം പ്രതിയുടെ ഫോണ്‍ കോള്‍

Jan 4, 2025 10:56 PM

#murdercase | 'അമ്മാവാ, ഞാന്‍ എല്ലാവരേയും കൊന്നു'; അമ്മയേയും നാല് സഹോദരിമാരേയും കൊന്നശേഷം പ്രതിയുടെ ഫോണ്‍ കോള്‍

കൊലപാതകങ്ങളില്‍ തന്റെ പിതാവിനും പങ്കുണ്ടെന്നും അര്‍ഷാദ് 6.5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയില്‍ പറയുന്നുണ്ട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ്...

Read More >>
#raped | ഇൻസ്റ്റ​ഗ്രാമിലൂടെ ബന്ധം, പിന്നലെ അഞ്ചാംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്  പതിനാറുകാരൻ

Jan 4, 2025 10:31 PM

#raped | ഇൻസ്റ്റ​ഗ്രാമിലൂടെ ബന്ധം, പിന്നലെ അഞ്ചാംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പതിനാറുകാരൻ

ധനാസുര ​ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു. കുടുംബം പോലീസിൽ പരാതി നൽകുകയും...

Read More >>
Top Stories