ലക്നൗ: (truevisionnews.com) ഉത്തർപ്രദേശിലെ ഝാൻസിയിൽ 14 കുട്ടികളുമായി വന്ന ഓട്ടോറിക്ഷ തടഞ്ഞ് പൊലീസ്. ചെറിയ ഓട്ടോയിൽ ഇത്രയധികം കുട്ടികളെ കണ്ട് പൊലീസ് ഓട്ടോ തടയുകയായിരുന്നു.

ബികെഡി കവലയിൽ നിൽക്കവേ കുട്ടികളെ കുത്തിനിറച്ച് പോവുകയായിരുന്ന ഓട്ടോ പൊലീസുകാരൻ തടയുകയായിരുന്നു. കുട്ടികളെ സ്കൂളിലെത്തിക്കാൻ പോവുകയായിരുന്നു ഓട്ടോ. ഡ്രൈവറോടൊപ്പം മുന്നിൽ മൂന്ന് കുട്ടികളും പിന്നിൽ 11 കുട്ടികളുമാണ് ഉണ്ടായിരുന്നത്.
കുട്ടികളോട് ഓട്ടോയിൽ നിന്ന് ഇറങ്ങാൻ പൊലീസുകാരൻ ആവശ്യപ്പെടുകയും ഡ്രൈവർക്ക് പൊലീസ് പിഴ ചുമത്തുകയും ചെയ്തു.
#youngman #driving #autorickshaw #full #children #police #stopped #vehicle #driver #fined
