പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, സുഹൃത്ത് ഒളിവിൽ

പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, സുഹൃത്ത് ഒളിവിൽ
Mar 21, 2025 10:00 PM | By Susmitha Surendran

തൃശൂർ : (truevisionnews.com) പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മരത്തംകോട് സ്വദേശി അക്ഷയ്‌യാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. ആക്രമണത്തിൽ പരുക്കേറ്റ ബാദുഷയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്ഷയ്‌യുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർ മൂന്നുപേരും നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

അതിനിടെ അക്ഷയ്‌യെ അനുകൂലിക്കുന്ന ലഹരി മാഫിയ സംഘത്തിലെ ആളുകൾ കുന്നുകുളം താലൂക്ക് ആശുപത്രിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർ സംഘർഷങ്ങൾ കണക്കിലെടുത്തത് പൊലീസ് സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കി.

#drug #mafia #gang #hacked #young #man #death #Perumpilav #Thrissur.

Next TV

Related Stories
Top Stories