ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Mar 21, 2025 10:10 PM | By Susmitha Surendran

എറണാകുളം: (truevisionnews.com) എറണാകുളം കാക്കനാട് ഗവ.എൽ പി സ്കൂളിലെ വിദ്യാര്‍ത്ഥി വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയൽ ഗവ.എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയേ തുടർന്ന് വിദ്യാർഥിയെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു.

നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.


#First #grade #student #diagnosed #with #encephalitis

Next TV

Related Stories
Top Stories










Entertainment News