എംവിഡി ഉദ്യോഗസ്ഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, അസ്വഭാവിക മരണത്തിന് കേസെടുത്തു

എംവിഡി ഉദ്യോഗസ്ഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, അസ്വഭാവിക മരണത്തിന്  കേസെടുത്തു
Mar 21, 2025 09:32 PM | By Susmitha Surendran

കോട്ടയം: (truevisionnews.com) മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് .

ഏറ്റുമാനൂരില്‍ താമസിക്കുന്ന അടൂര്‍ സ്വദേശി ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ഗണേഷ് കുമാറാണ് മരിച്ചത്.

കണ്ണുരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് ഉച്ചക്ക് ഓഫീസില്‍ യാത്രയയപ്പ് ക്രമീകരിച്ചിരുന്നു. ഇദ്ദേഹം എത്താതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.






#MVD #officer #found #dead #car #case #unnatural #death #filed

Next TV

Related Stories
Top Stories










Entertainment News