ഭുവനേശ്വർ: www.truevisionnews.com ഒഡീഷയിലെ നയാഗർ ജില്ലയിൽ ഭാര്യയെ കൊന്ന് തല വെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനിലെത്തി ഭർത്താവ്. നായഗർ ജില്ലയിലെ ബിദാപജു ഗ്രാമത്തിലാണ് സംഭവം. ധരിത്രി(30)ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഇവരുടെ ഭർത്താവ് അർജുൻ ബാഗ(35)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഭാര്യയുടെ അറുത്തെടുത്ത തലയുമായി ബിദപാജു ഗ്രാമത്തിലെ താമസക്കാരനായ അർജുൻ ബാഗ സ്റ്റേഷനിലെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് തല വെട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ തലയില്ലാത്ത ശരീരം കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബനിഗോച്ച പൊലീസ് അറിയിച്ചു.
#Husband #killed #his #wife #cutoff #her #head #came #policestation
