മംഗളൂരു: www.truevisionnews.com വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ പ്രധാന അധ്യാപകൻ ഉൾപ്പെടെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. ശിവമോഗ ജില്ലയിൽ സൊപ്പിനകെരി ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ നാഗരാജ് കൊരി, അധ്യാപകൻ ശാന്തകുമാർ എന്നിവർക്ക് എതിരെയാണ് നടപടി.

ശാന്തകുമാറിനെതിരെയാണ് വിദ്യാർഥിനികൾ പീഡന പരാതി നൽകിയത്. എന്നാൽ ഇത് ഹെഡ്മാസ്റ്റർ അവഗണിച്ചു. ഇതേത്തുടർന്നാണ് ഇരുവരേയും സസ്പെൻഡ് ചെയ്തത്.
ബ്ലോക്ക് എജുക്കേഷൻ ഓഫിസർ (ബിഇഒ) തനിക്ക് ലഭിച്ച പരാതിയനുസരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഉപ ഡയറക്ടർ പരമേശ്വരപ്പ ശനിയാഴ്ച സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.
#Sexual #harassment #female #students #Suspension #two #teachers
