ഭോപാൽ: (truevisionnews.com) മധ്യപ്രദേശിൽ ബി.ജെ.പിക്ക് വോട്ട് ചെയ്തതിന് മുസ്‍ലിം യുവതിക്ക് മർദ്ദനം. ഭർതൃസഹോദരനാണ് സാമിന(30) എന്ന യുവതിയെ മർദ്ദിച്ചത്.
മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചപ്പോൾ യുവതി ആഘോഷിക്കുകയും ചെയ്തു. ഇതിൽ കുടുംബത്തിന് വലിയ അതൃപ്തിയുണ്ടായിരുന്നു.ബി.ജെ.പിയുടെ വിജയം ആഘോഷിച്ച സാമിനയെ ഭർതൃസഹോദരൻ ജാവേദ് ഖാൻ ചീത്ത വിളിച്ചു.
ഇത് ചോദ്യം ചെയ്ത സാമിനയെ വടിയെടുത്ത് മർദ്ദിക്കുകയായിരുന്നു. ബി.ജെ.പിയെ പിന്തുണച്ചാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി.
തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ കടുത്ത നടപടി ആവശ്യപ്പെട്ട് സാമിന ഡിസംബർ എട്ടിന് ജില്ലാ മജിസ്ട്രേറ്റിനും പരാതി നൽകി.
മധ്യപ്രദേശിൽ 230 അംഗ നിയമസഭയിലേക്ക് 163 സീറ്റുകളാണ് ബി.ജെ.പി നേടിയത്.
#case #against #her #husband's #brother #who #beatup #Muslim #woman #who #voted #BJP