പേരാമ്പ്ര : (www.truevisionnews.com) കുട്ടികളോട് കാണിച്ച ഈ ക്രൂരത ഗാന്ധി പോലും പൊറുക്കില്ല. ഇനിയെങ്കിലും ആവർത്തിക്കരുത് ഈ പിഴവ്.
മഹാത്മ ഗാന്ധി ഈ നാട് സന്ദർശിച്ച ചരിത്ര മൂഹൂർത്തത്തിന്റെ ഓർമ്മയ്ക്കെന്ന പേരിലാണ് ജില്ലാ സ്കൂൾ കലോത്സവ സംഘാടകർ ചെറുവണ്ണൂർ റോഡിൽ "വടകര" എന്ന പേരിൽ വേദി 13 കെട്ടി ഉയർത്തിയത്. കവുങ്ങിൻ തോട്ടത്തിന് നടുവിലെ പറമ്പിലാണ് വേദി കെട്ടിയത്.
യു.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള മോഹിനിയാട്ടവും ഇംഗ്ലീഷ് സ്കിറ്റുമായിരുന്നു നാല് ദിവസമായി നടന്ന പ്രധാന ഇനങ്ങൾ. ഒരു സുരക്ഷിതത്വവും ഇല്ലാതെയാണ് വേദി ഒരുക്കിയത്.
മുതിർന്ന പെൺകുട്ടികൾ ഉൾപ്പെടെ ആയിരത്തോളം പ്രതിഭകൾ ഇറ്റുരച്ച വേദിയിൽ വസ്ത്രം മാറാൻ പോലും ഒരു മറയുണ്ടായിരുന്നില്ല. മത്സരാർത്ഥികൾക്ക് ഒരു സൗകര്യവും സംഘാടകർ ഒരുക്കിയില്ല.
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനിടയിൽ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ വരെ കുട്ടികൾ പരക്കം പായുന്ന കാഴ്ച്ച സമീപ പ്രദേശങ്ങളിലെ വീട്ടുകാരാണ് ഇവർക്ക് വസ്ത്രം മാറാനും വിശ്രമിക്കാനും സൗകര്യം ഒരുക്കിയത്.
ഇംഗ്ലീഷ് സ്കിറ്റിനായി കൊണ്ടുവന്ന വേദി സജ്ജീകരണ സാധനങ്ങൾ പോലും സൂക്ഷിക്കാൻ ഇടമില്ലായിരുന്നു. വേദിക്ക് പിറകിലെ ദയനീയ സ്ഥിതിയുടെ മറുപുറമായിരുന്നു വേദിക്ക് പിന്നിലെ കാഴ്ച്ച കസേര കളുടെ എണ്ണം 50 തികയില്ല. ഉള്ളവയിൽ ഇരുന്നവർ മറിഞ്ഞ് വീഴുന്നതും പതിവായിരുന്നു. കാണികൾ ഇരിക്കുന്ന ഇടം കുണ്ടും കുഴികളും നിറഞ്ഞതായിരുന്നു.
#KozhikodeRevenueDistrictKalolsavam2023 #Gandhi #will #not #forgive #Who #made #Vadakara #for #whom