പേരാമ്പ്ര: (truevisionnews.com) റവന്യൂ ജില്ലാ കലോത്സവത്തിൽ പോയിന്റ് നിലയിൽ കുതിപ്പ് തുടർന്ന് കോഴിക്കോട് സിറ്റി. 793 പോയിൻ്റുമായാണ് കോഴിക്കോട് സിറ്റി മുന്നിട്ടു നിൽക്കുന്നത്. 733 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത് നൽക്കുന്നത്. മികച്ച സ്കൂളുകളിൽ രണ്ടാം സ്ഥാനം വിട്ടുകൊടുക്കാതെ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ. 237 പോയിന്റുകളുമായാണ് മേമുണ്ട എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുള്ളത്.
ഒന്നാം സ്ഥാനത്ത് 252 പോയൻ്റുമായി സിൽവർഹിൽസ് ഹയർ സെക്കണ്ടറി സ്കൂളാണുള്ളത്. ഉപജില്ലകളിൽ കൊയിലാണ്ടിയ്ക്ക് തൊട്ടുപിന്നിലായി 718 പോയിൻ്റുമായി ചേവായൂരും നാലാം സ്ഥാനത്ത് കൊടുവള്ളി ഉപജില്ലയുമുണ്ട്. സ്കൂളുകളിൽ 179 പോയിൻ്റുമായി തിരുവങ്ങൂർ ഹയർസെക്കണ്ടറി മൂന്നാമതും സാവിയോ എച്ച്.എസ്.എസ് ദേവഗിരി നാലാം സ്ഥാനത്തും ആതിഥേയരായ പേരാമ്പ്ര ഹയർസെക്കണ്ടറി അഞ്ചാം സ്ഥാനത്തുമാണ്.
കലോത്സവ നഗരയിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്. ഒട്ടുമിക്ക വേദികളിലെയും സദസ്സ് നിറഞ്ഞിരിക്കുകയാണ്. ഇന്നലെ നടന്ന ഒപ്പന മത്സരങ്ങൾ കാണാനും ബുധനാഴ്ച്ച നടന്ന സംഘനൃത്തം കാണാനും പ്രധാന വേദിയ്ക്ക് മുന്നിൽ വലിയ തോതിലുള്ള ആൾക്കൂട്ടമാണുണ്ടായത്. സമാപന ദിനമായ ഇന്നും കൂടുതൽ പേർ എത്തിച്ചേരാനാണ് സാധ്യത.
#Who #kiss #cup #KozhikodeCity #Here #current #point #standings