#KozhikodeRevenueDistrictKalolsavam2023 | യുദ്ധം സമാധാനം പ്രണയം; ഏകാംഗ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു

#KozhikodeRevenueDistrictKalolsavam2023 | യുദ്ധം സമാധാനം പ്രണയം; ഏകാംഗ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു
Dec 8, 2023 10:55 AM | By Vyshnavy Rajan

പേരാമ്പ്ര : (www.truevisionnews.com) കലോത്സവ നഗരിയിൽ രണ്ടാം വേദിക്ക് സമീപം ( സ്കൂൾ ഗ്രൗണ്ടിന് മുകളിൽ) ചിത്രകാരൻ സി കെ കുമാരന്റെ സോളോ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു.


നാലാം തീയതി ആരംഭിച്ച പ്രദർശനം നിരവധി പേർ സന്ദർശിച്ച് കഴിഞ്ഞു. അക്കറലിക്ക് , പെൻ ആന്റ് വാട്ടർ കളറിംഗ് ചിത്രങ്ങളാണ് പ്രധാനമായും പ്രദർശനത്തിനുള്ളത്.


പ്രണയം, സമാധാനം, മത്സ്യ തൊഴിലാളികളുടെ കടലോര ജീവിതം , സാമ്പത്തിക പ്രതിസന്ധി, ഗ്രാമീണ സൗന്ദര്യം, ദാരിദ്ര്യം എന്നീ വിഷയങ്ങളെല്ലാം ചിത്രകാരൻ വരകളിലൂടെ വർണ്ണിക്കുകയാണ്. മഹാകവി കുമാരനാശാന്റെ കരുണയെ ആസ്പദമാക്കി വരച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ചിത്രകലാ പുരസ്ക്കാരം നേടിയ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. 35 വർഷമായി സി കെ കുമാരൻ ചിത്രകലാ രംഗത്ത് സജീവ സാന്നിധ്യമാണ്.


കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. പേരാമ്പ്ര ബി ആർ സി യിൽ ചിത്രകല അധ്യാപകനായി സേവനം അനുഷ്ഠിച്ചു വരികയാണ്. ചിത്രകലാ മേഖലയിൽ നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

#KozhikodeRevenueDistrictKalolsavam2023 #War #Peace #Love #solo #film #exhibition #impressive

Next TV

Related Stories
Top Stories