#KozhikodeRevenueDistrictKalolsavam2023 | ഒപ്പന മത്സരം കാണാൻ വൻ ജനക്കൂട്ടം; സിറ്റി തന്നെ മുന്നിൽ

#KozhikodeRevenueDistrictKalolsavam2023 | ഒപ്പന മത്സരം കാണാൻ വൻ ജനക്കൂട്ടം; സിറ്റി തന്നെ മുന്നിൽ
Dec 7, 2023 11:48 PM | By MITHRA K P

പേരാമ്പ്ര: (truevisionnews.com) ജില്ലയിലെ കൗമാര മഹോത്സവത്തിന് കൊടിയിറങ്ങാൻ ഒരു പകൽ ശേഷിക്കേ സിറ്റി ഉപജില്ല മുന്നേറ്റം തുടരുന്നു. മുന്നിൽ സിറ്റി ഉപജില്ല തന്നെ രാത്രി 11 മണിയോടെ 758 പോയിന്റ് നേടി സിറ്റി ആധിപത്യം തുടരുകയാണ്.

തൊട്ടു പിറകെ പൊരുതാൻ ഉറച്ച് കൊയിലാണ്ടി സബ് ജില്ല 700 പോയിന്റുമായി തൊട്ടുപിറകിൽ ഉണ്ട്. 685 പോയിന്റ് നേടിയ ചേവായൂർ ആണ് മൂന്നാമത് പിറകിൽ. രാത്രി 11 മണി കഴിഞ്ഞിട്ടും ഹൈസ്ക്കൂൾ വിഭാഗം ഒപ്പന മത്സരം കാണാൻ വലിയൊരു വിഭാഗം കാണികളെ ഒന്നാം വേദിയിൽ കാണാം.

കലോത്സവ വേദിയിലെ ഗ്ലാമർ ഇനമായ ഒപ്പന മത്സരം അർധരാത്രി വരെ നീളും. അഞ്ച് നാൾ നീണ്ട കൗമാര കലാ മാമാങ്കം നാളെ വൈകീട്ടോടെ സമാപിക്കും.

#huge #crowd #watch #signature #match #City #ahead

Next TV

Related Stories
Top Stories