#kozhikoderevenuedistrictkalolsavam| കോൽക്കളിയിൽ കിരീടം തിരിച്ച് പിടിച്ച് കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂൾ

#kozhikoderevenuedistrictkalolsavam| കോൽക്കളിയിൽ കിരീടം തിരിച്ച് പിടിച്ച് കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂൾ
Dec 7, 2023 10:56 PM | By Kavya N

പേരാമ്പ്ര : (truevisionnews.com) കഴിഞ്ഞ വർഷം വടകരയിൽ നടന്ന ജില്ലാ കലോത്സവത്തിൽ കോൽക്കളിയിൽ രണ്ടാം സ്ഥാനം നേടിയ കുഞ്ഞാലി മരയ്ക്കാർ ഹൈസ്ക്കൂൾ വിഭാഗം ടീം ഇത്തവണയിൽ പേരാമ്പ്ര കലോത്സവത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി കോൽക്കളി പെരുമ നിലനിർത്തി. ഹയർ സെക്കൻഡറി വിഭാഗം കോൽക്കളിയിൽ എ ഗ്രേഡ് രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.

അൽ മുബാറക്ക് കളരി സംഘം ഗുരുക്കൾ മാരായ അബ്ബാസ്, ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ മുഹമ്മദ് റബ്ബിൻ ആണ് ഒന്നാം സ്ഥാനത്ത് എത്തിയ ടീമിനെ പരിശീലിപ്പിച്ചത്.

സ്കൂളിലെ ഗണിത അധ്യാപകനായ ടി കെ സന്തോഷാണ് ടീം മാനേജർ . 9 )0 ക്ലാസ് വിദ്യാർത്ഥി നിജാദ് പി ആണ് ടീം ലീഡർ. മുഹമ്മദ് ഡാനിഷ്, റിസാൻ, സായിദ് മുഹമ്മദ് ഹാദി, മുഹമ്മദ് റിദുവാൻ , മുഹമ്മദ് ഷഫീഖ്, മുഹമ്മദ് നജാദ്, മുഹമ്മദ് നെജാദ് , മുഹമ്മദ് ഹഫ നാസ്, തൊയ്യിയ് റോഷൻ, മുഹമ്മദ് റോഷൻ വിപി, എന്നിവരാണ് ടീം അംഗങ്ങൾ

#KunjaliMaraikar #HigherSecondarySchool # Kottakkall, #reclaimed #crown #Kolkali

Next TV

Related Stories
Top Stories