#kozhikoderevenuedistrictkalolsavam| കിരാതൻ വേഷത്തിൽ നൃത്തം ചവിട്ടിയും നിറഞ്ഞാടിയും അഷിന്ത്‌ കൃഷ്ണ

#kozhikoderevenuedistrictkalolsavam|  കിരാതൻ വേഷത്തിൽ നൃത്തം ചവിട്ടിയും നിറഞ്ഞാടിയും അഷിന്ത്‌ കൃഷ്ണ
Dec 7, 2023 09:48 PM | By Kavya N

പേരാമ്പ്ര: ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ഓട്ടംതുള്ളലിൽ ഒന്നാം സ്ഥാനം നേടി മെഡിക്കൽ കോളേജ് ക്യാമ്പസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി അഷിന്ത് കൃഷ്ണ. കിരാതൻ വേഷത്തിൽ നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും ചേർത്ത് ആകർഷകമയായിരുന്നു അഷിന്തിന്റെ ചുവടുകൾ.

രണ്ട് വർഷമായി പ്രഭാകരൻ പുന്നശ്ശേരിയുടെ പരിശീലനത്തിൽ അഷിന്ത് തുള്ളൽ അഭ്യസിച്ച് വരുകയാണ്. മായനാട് സ്വദേശിയായ ഗോപിനാഥിന്റെയും രവിതയുടെയും മകനാണ് അഷിന്ത് കൃഷ്ണ. ജില്ല കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ ആവേശക്കാഴ്ചയായി മാറി ജനപ്രിയ കലാരൂപമായ ഓട്ടംതുള്ളൽ. പുരാതന കലകളെ സാധാരണക്കാരിലേക്കത്തിക്കുന്നതിൽ ഓട്ടംതുള്ളൽ എന്നും മുൻപന്തിയിലാണ്.

#AshinthKrishna #dances #Kirathan #costume

Next TV

Related Stories
Top Stories