#kozhikoderevenuedistrictkalolsavam| സംസ്കൃത ഗാനാലാപനത്തിൽ മികവ്കാട്ടി സാരംഗ് രാജീവ്

#kozhikoderevenuedistrictkalolsavam| സംസ്കൃത ഗാനാലാപനത്തിൽ മികവ്കാട്ടി സാരംഗ് രാജീവ്
Dec 7, 2023 08:11 PM | By Kavya N

പേരാമ്പ്ര:(truevisionews.com) ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം സംസ്കൃത ഗാനാലാപനത്തിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ സാരംഗ് രാജീവിന് ഒന്നാം സ്ഥാനം. ഇന്നലെ നടന്ന ലളിത ഗാന മത്സരത്തിലും സാരംഗ് ഒന്നാം സ്ഥാനം നേടിയിരുന്നു.

ഇത് കൂടാതെ സംസ്കൃത ഗ്രൂപ്പ് സംഘഗാനം, വന്ദേമാതരം, കന്നട പദ്യം ചൊല്ലൽ എന്നിവയിൽ എ ഗ്രേഡും സ്വന്തം പേരിലാക്കി. വടകര സ്വദേശി രാജീവന്റെയും, ഷെറീനയുടെയും മകനാണ് ഈ കൊച്ച് കലാകാരൻ. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് സാരംഗ്.

#SarangRajeev #excelled #Sanskrith #singing

Next TV

Related Stories
Top Stories