#kozhikoderevenuedistrictkalolsavam| മൊഞ്ചത്തിമാർ അണിഞ്ഞ് എത്തിയപ്പോൾ ഹർഷാരവം ; കലാപൂരത്തിന് മാറ്റ് കൂട്ടി ഒപ്പന മത്സരം

#kozhikoderevenuedistrictkalolsavam|  മൊഞ്ചത്തിമാർ അണിഞ്ഞ് എത്തിയപ്പോൾ ഹർഷാരവം ; കലാപൂരത്തിന് മാറ്റ് കൂട്ടി ഒപ്പന മത്സരം
Dec 7, 2023 07:44 PM | By Kavya N

പേരാമ്പ്ര: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനവും ആവേശം കൈവിടാതെ പേരാമ്പ്രയിലെ കലാ സ്നേഹികൾ. ഇന്ന് രാവിലെ വട്ടപ്പാട്ട് മത്സരത്തോടെയാണ് പ്രധാന വേദിയിൽ മത്സരങ്ങൾ ആരംഭിച്ചത്.

ഉച്ചക്ക് ശേഷo ഏറ്റവും ആകർഷണീയമായ ഒപ്പന മത്സരങ്ങളുടെ ഇനമായിരുന്നു ഹൈ സ്കൂൾ , ഹയർ സെക്കന്ററി വിഭാഗം ഒപ്പന മത്സരം.

പ്രധാന വേദിയിൽ നടന്ന ഒപ്പന മത്സരം കാണാൻ ആയിരങ്ങളാണ് ഒഴുകി എത്തിയത്. ഇമ്പമാർന്ന ഖസലുകളുടെ അകമ്പടിയോടെ മണവാട്ടിയുമൊത്ത് വേദിയിൽ നിറഞാടിയ മങ്കമാർ സദസ്സിന്റെ കരഘോഷം ഏറ്റുവാങ്ങി.

#Harsharavam #monchathis #came #dressed #Kalapuram's #purity #signaturematch #oppana

Next TV

Related Stories
Top Stories