പേരാമ്പ്ര : (www.truevisionnews.com) കോഴിക്കോട് റവന്യു ജില്ലാ കലോൽസവത്തിന്റെ ഭാഗമായി പേരാമ്പ്ര മാർക്കറ്റ് സ്വക് യറിൽ സാംസ്കാരി സദസ്സ് സംഘടിപ്പിച്ചു.
പേരാമ്പ്ര മാർക്കറ്റിലെ പഞ്ചായത്ത് സ്റേറജിൽ നടന്ന പരിപാടികൾ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ഉപ ഡയരക്ടർ സി. മനോജ്കുമാർ കലാകാരൻമാർക്കുള്ള ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് മുഖ്യപ്രഭാഷണം നടത്തി.
സാംസ്കാരിക കമ്മറ്റി ചെയർമാൻ കെ.കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എൻ . ബിനോയ് കുമാർ , എം.ജി. ബൽരാജ് എന്നിവർ പ്രസംഗിച്ചു. കൺവീനർ ബിജു കാവിൽ സ്വാഗതവും അഷറഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
ശ്രീജിത്ത് വിയ്യൂരിന്റെ മാന്ത്രിക സന്ധ്യ, സുനിൽ തിരുവങ്ങൂർ ഏകോപനം നിർവഹിച്ച ഗാനരാവ്, ശ്രുതി ആവളയുടെ നൃത്തനൃത്യങ്ങൾ, സുമേഷ് താമരശ്ശേരി നയിച്ച ഗാനമാല തുടങ്ങിയ പരിപാടികൾ ജനങ്ങൾ തിങ്ങി നിറഞ്ഞ മാർക്കറ്റ് വേദിയിൽ നടന്നു.
പേരാമ്പ്രയിലെ ചിത്രകാര കൂട്ടായ്മയായ ദ ക്യാമ്പിന്റെ സഹായത്തോടെ ഒരു ആർട് ഗ്യാലറിയും ഒന്നാം വേദിക്കരികിൽ പ്രവർത്തിക്കുന്നു. രണ്ടു ദിവസങ്ങൾ കൊണ്ട് പതിനായിരത്തിലധികം പേർ ആർട് ഗ്യാലറി സന്ദർശിച്ചു.
#KozhikodeRevenueDistrictKalolsavam2023 #Cultural #gathering #Perampra #town #arts #festival