പേരാമ്പ്ര : പഴയ വിദ്യാലയ മുറ്റത്ത് ഒരുക്കിയ സ്നേഹ കൂട്ടായ്മ വൻ വിജയമായതിന്റെ സന്തോഷത്തിലാണ് വീ ബോണ്ട് പ്രവർത്തകർ. പേരാമ്പ്ര ഗവ . ഹൈസ്കൂളിൽ നിന്ന് 1986 ൽ (എസ് എസ് എൽ സി)പഠിച്ചിറിങ്ങിയവരുടെ കൂട്ട യാമയാണ് കലോത്സവ വേദിയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെയ്ക്കുന്നത്.
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രധാന വേദിക്ക് സമീപം ഒരുക്കിയ ചുക്ക് കാപ്പിയും അവിൽ വിതരണവും ഇതിനകം ഹിറ്റായി കഴിഞ്ഞു. പാരമ്പര്യ രീതിയിൽ തയ്യാറാക്കിയ ചുക്ക് കാപ്പിയും ശർക്കര പൊടിച്ച് ചേർത്ത അവിലും കലാസാദ്യകർക്ക് ഇരട്ടി മധുരം സമ്മാനിക്കുകയാണ്. ഉദ്ഘാടന ദിവസം ആരംഭിച്ച അവിൽ വിതരണം 4 )0 ദിവസത്തിലേക്ക് കടക്കുകയാണ്.
ഒരു ദിവസം 10,000 ത്തിലേറെ പേർ ഇവിടെ ഭക്ഷണം കഴിക്കാൻ വരുന്നുണ്ട്. പ്രതിദിനം 200 ക്വിന്റൽ അവിൽ ഇവിടെ വിതരണം ചെയ്യുന്നുണ്ട്. 80 കളിലെ പശ്ചാത്തലത്തിൽ നിർമ്മിച്ച പഴയ കുടിലും കാണികളുടെ ശ്രദ്ധ ആകർഷിക്കുന്നവയാണ്.
പഴയ കാല ഗാർഹിക ഉപകരണങ്ങളെല്ലാം പ്രദർശിപ്പിച്ച കുടിൽ കാണാനും സെൽഫിയെടുക്കാനുമെല്ലാം കാണികൾ തിരക്ക് കൂട്ടുകയാണ്. കൂട്ടായ്മ ചെയർമാൻ പി മനോജിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനമാണ് ചുക്ക് കാപ്പി വിതരണത്തിന് വേണ്ടി നടത്തുന്നത്. ജീവ കാരുണ്യ മേഖലയിൽ വീ ബോണ്ട് പ്രവർത്തകർ നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
#WeBond #community #proud #Chuk #fond #coffee #avildistribution