പേരാമ്പ്ര: കേരളത്തിലെ ഉത്തരമേഖലയിലെ മികച്ച എൻ എസ് എസ് യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ എൽ ഇ ഡി പവലിയൻ കലോത്സവ നഗരിയിൽ ശ്രദ്ധ ആകർഷിക്കുകയാണ്. വിദ്യാർത്ഥികൾ ഒത്തു ചേർന്ന് നിർമ്മിച്ച എൽ ഇ ഡി ബൾബുകൾ വിൽപ്പന നടത്തി മറ്റു വിദ്യാർഥികൾക്കും സമൂഹത്തിനും ഇവർ മാതൃകയാവുകയാണ്.
വിൽപ്പനയിലെ വിഹിതം ഇവർ സ്നേഹഭവന നിർമാണത്തിനായി ഒരുക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് കൃത്യമായ രീതിയിൽ പരിശീലന ക്ലാസ്സുകൾ ഒരുക്കിയും കൃത്യമായ നിർദേശങ്ങളും നൽകി ഇവരെ മുന്നോട്ട് നയിക്കുന്നത്.
പ്രോഗ്രാം കോർഡിനേറ്ററും അധ്യാപകനുമായ രതീഷ് ആണ്. വിൽപ്പനയ്ക്കായി നേതൃത്വം നൽകുന്നത് ആദിത്യ അധ്വയ്ത് ഷിനാസ് എന്നിവരും. ഇത് കൂടാതെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് എൽ ഇ ഡി നിർമാണ പരിശീലന ക്ലാസ്സും സംഘടിപ്പിച്ച് അവരുടെ ജീവിത മാർഗത്തിനുള്ള സഹായം ഒരുക്കിയും ഇവർ മാതൃകയാവുകയാണ്.
#shelter #lay #head #Goodwill #gathers #SnehaBhawan #project