#blast |പാക്കിസ്ഥാനിലെ സ്കൂളിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോർട്ട്

#blast |പാക്കിസ്ഥാനിലെ സ്കൂളിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോർട്ട്
Dec 5, 2023 10:53 PM | By Vyshnavy Rajan

(www.truevisionnews.com) പാക്കിസ്ഥാനിലെ പെഷവാറിൽ സ്കൂളിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.

പൊലീസും രക്ഷാസംഘങ്ങളും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ 9:10 നാണ് സംഭവം.

പെഷവാറിലെ വാർസക് റോഡിലെ സ്കൂളിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഐ.ഇ.ഡി പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ അഞ്ച് പേരിൽ നാല് പേർ കുട്ടികളാണ്.

7 മുതൽ 10 വയസ്സ് വരെയാണ് ഇവരുടെ പ്രായം. കുട്ടികളിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

നേരത്തെ 2014ൽ താലിബാൻ ഭീകരർ പെഷവാർ നഗരത്തിലെ സൈനിക സ്കൂളിൽ ആക്രമണം നടത്തിയിരുന്നു. അന്ന് 132 കുട്ടികളടക്കം 140 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

#blast #Explosion #reported #near #school #Pakistan

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories