#travel | ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്ആർടിസി

#travel  |   ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്ആർടിസി
Dec 4, 2023 10:54 PM | By Kavya N

ക്രിസ്മസ് – പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂർണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ . ജംഗിൾ ബെൽസ്’ എന്ന പേരിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഒരുക്കുന്നതെന്ന് കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഈ മാസം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്കാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ട്രിപ്പുകൾ സംഘടിപ്പിക്കുന്നത്.

മുൻകൂട്ടി ബുക്ക് ചെയ്ത് നിങ്ങൾക്ക് ഈ യാത്രയുടെ ഭാഗമാകാൻ കഴിയും. ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യം നിറഞ്ഞ ഉല്ലാസ യാത്രകളാണ് ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്നത്. ‘ജംഗിൾ ബെൽസ്’ എന്ന പേരിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ.

കെഎസ്ആർടിസി യുടെ ഫേസ്ബുക്ക് കുറിപ്പ്

ജംഗിൾ ബെൽസ്:ക്രിസ്മസ് – പുതുവൽസര സ്പെഷ്യൽ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ.. ക്രിസ്മസ് – പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂർണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ . ‘ജംഗിൾ ബെൽസ്’ എന്ന ശീർഷകത്തിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഒരുക്കുന്നത്.യാത്രക്കാർക്കായി ആകർഷകങ്ങളായ മത്സരങ്ങളും ജംഗിൾബെൽ യാത്രകളിൽ ക്രമീകരിച്ചിട്ടുണ്ട്.

ഡിസംബർ 3, 24, 31 എന്നീ ദിവസങ്ങളിൽ ഗവി, പരുന്തുംപാറ ഏകദിന പ്രകൃതി സൗഹൃദ യാത്രക്കായി 9539801011 എന്ന നമ്പറിൽ ബുക്ക് ചെയ്യാവുന്നതാണ്.

ഡിസം: 27, 28 തീയതികളിൽ ദ്വിദിന വാഗമൺ യാത്രക്ക് 9946263153 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.

ഡിസം: 30, 31, ജനുവരി 1, 2 തീയതികളിലായി വയനാടിന്റെ മാസ്മര സൗന്ദര്യം ആസ്വദിക്കാനായി ഒരുക്കുന്ന പുതുവൽസര സ്പെഷ്യൽ യാത്രക്കായി 9074639043 എന്ന നമ്പറിൽ ബുക്ക് ചെയ്യണം.

ഡിസംബർ 23, 24, 25- ലെ ക്രിസ്മസ് സ്പെഷ്യൽ സമ്പൂർണ്ണ മൂന്നാർ യാത്രക്കായി 9539801011 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.

ഡിസംബർ 9, 17 , 24, 31 തീയതികളിൽ സംഘടിപ്പിക്കുന്ന കാപ്പുകാട്, പൊന്മുടി ഏകദിന ഉല്ലാസ യാത്രക്കായി 6282674645 എന്ന നമ്പറിലാണ് ബുക്ക് ചെയ്യേണ്ടത്.

ഡിസംബർ: 27, 30, ജനുവരി 2 തീയതികളിൽ തിരുവൈരാണിക്കുളത്തേക്ക് ഭക്തിനിർഭരമായ തീർത്ഥാടനയാത്ര ബുക്കിംഗിനായി 9497849282 എന്ന നമ്പറിൽ ബന്ധപ്പെടണം.

ഡിസംബർ 28 ന് വണ്ടർലാ സ്പെഷ്യൽ യാത്രയും 30, 31 തീയതികളിലായി ആതിരപ്പള്ളി ,വാഴച്ചാൽ, മലക്കപ്പാറ ദ്വിദിന പുതുവൽസര യാത്രയും നെയ്യാറ്റിൻകരയിൽ നിന്ന് ഉണ്ടായിരിക്കും. 9539801011 ൽ ബുക്കിംഗ് സ്വീകരിക്കും.

യാത്രകളുടെ വിശദവിവരങ്ങൾക്കായി 98460 67232 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അറബിക്കടലിലെ നെഫർറ്റിറ്റി ആഡംബരക്കപ്പൽ യാത്രയുടെ അടുത്ത സീസണിലേക്കുള്ള മുൻകൂർ ബുക്കിംഗും നെയ്യാറ്റിൻകര യൂണിറ്റിൽ ആരംഭിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക കാലാവസ്ഥ വ്യതിയാനമനുസ്സരിച്ച് യാത്രാ തിയതികളിൽ മാറ്റം സംഭവിക്കാം….

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ. കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021 ലാൻഡ്‌ലൈൻ – 0471-2463799 സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – +919497722205 ബഡ്ജ്ജറ്റ് ടൂറിസം സെൽ ഇമെയിൽ[email protected]

#KSRTC #Christmas – NewYear #special #packages

Next TV

Related Stories
#KarnatakaTourism  | ന്യൂയോര്‍ക്കില്‍ റോഡ് ഷോ; കൊത്തുപണികളുള്ള ക്ഷേത്രങ്ങളെ റോഡ് ഷോയില്‍ പരിചയപ്പെടുത്തി കര്‍ണാടക ടൂറിസം

Sep 13, 2024 07:50 PM

#KarnatakaTourism | ന്യൂയോര്‍ക്കില്‍ റോഡ് ഷോ; കൊത്തുപണികളുള്ള ക്ഷേത്രങ്ങളെ റോഡ് ഷോയില്‍ പരിചയപ്പെടുത്തി കര്‍ണാടക ടൂറിസം

സെപ്തംബര്‍ മൂന്നിനാണ് ന്യൂയോര്‍ക്കിലെ റെസ്‌റ്റോറന്റുകളില്‍ കര്‍ണാടക ടൂറിസം റോഡ് ഷോകള്‍ നടത്തിയത്....

Read More >>
#malakkappara | തേയിലക്കൊളുന്തിലും കോടമഞ്ഞിലും കോര്‍ത്തിട്ട അതിര്‍ത്തി ഗ്രാമം; മലക്കപ്പാറയുടെ വിസ്മയക്കാഴ്ച്ചകൾ

Sep 12, 2024 08:49 PM

#malakkappara | തേയിലക്കൊളുന്തിലും കോടമഞ്ഞിലും കോര്‍ത്തിട്ട അതിര്‍ത്തി ഗ്രാമം; മലക്കപ്പാറയുടെ വിസ്മയക്കാഴ്ച്ചകൾ

അതിമനോഹരമായ വനപാതകളിലൊന്നിലേക്ക് കയറും മുമ്പേ അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടത്തിനരികെയെത്തി കാട്ടരുവിയിലൊന്നു മുഖം...

Read More >>
#Ilaveezhapoonchira | പാ​ണ്ഡ​വ​ർ വ​ന​വാ​സ​കാ​ല​ത്ത് വസിച്ചിരുന്ന ഇടം; ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ലേക്കൊരു യാത്ര

Sep 6, 2024 08:25 PM

#Ilaveezhapoonchira | പാ​ണ്ഡ​വ​ർ വ​ന​വാ​സ​കാ​ല​ത്ത് വസിച്ചിരുന്ന ഇടം; ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ലേക്കൊരു യാത്ര

സൗ​ബി​ൻ നാ​യ​ക​നാ​യ ‘ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ’ എ​ന്ന സി​നി​മ ഹി​റ്റാ​യ ശേ​ഷം ഈ ​സ്ഥ​ലം തേ​ടി​വ​രു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം...

Read More >>
#travel | ഓണാവധി പൊളിക്കാം! ഇതാ സെപ്റ്റംബറിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ

Aug 25, 2024 05:27 PM

#travel | ഓണാവധി പൊളിക്കാം! ഇതാ സെപ്റ്റംബറിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ

മഴയ്ക്ക് ശേഷം ഈ സ്ഥലങ്ങൾ കൂടുതൽ മനോഹരമാകും. സെപ്തംബർ മാസമാണ് മഴയ്ക്ക് ശേഷം സന്ദർശിക്കാൻ പറ്റിയ...

Read More >>
#Travel | വിസയില്ലാതെ കറങ്ങി വരാം; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക

Aug 23, 2024 02:00 PM

#Travel | വിസയില്ലാതെ കറങ്ങി വരാം; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക

ഇന്ത്യയടക്കം 35 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിസയില്ലാ യാത്ര സാധ്യമാകുക....

Read More >>
 #ramakkalmedu | രാമക്കല്‍മേട്ടില്‍ പ്രവേശനം തടഞ്ഞിട്ടില്ല; നിയന്ത്രണം ഒരിടത്ത് മാത്രമെന്ന് ഡി.ടി.പി.സി

Aug 16, 2024 10:16 PM

#ramakkalmedu | രാമക്കല്‍മേട്ടില്‍ പ്രവേശനം തടഞ്ഞിട്ടില്ല; നിയന്ത്രണം ഒരിടത്ത് മാത്രമെന്ന് ഡി.ടി.പി.സി

രാമക്കല്‍മേടിന് സമീപത്തുള്ള ചെറിയ ഒരു പ്രദേശത്ത് മാത്രമാണ് നിയന്ത്രണം...

Read More >>
Top Stories