#killed | കടലിൽ നീന്തവേ സ്രാവിന്റെ ആക്രമണത്തിൽ 26കാരിയായ യുവതി കൊല്ലപ്പെട്ടു

#killed  |  കടലിൽ നീന്തവേ സ്രാവിന്റെ ആക്രമണത്തിൽ 26കാരിയായ യുവതി കൊല്ലപ്പെട്ടു
Dec 4, 2023 07:33 PM | By Kavya N

മെക്സിക്കോ സിറ്റി: (truevisionnews.com)  അഞ്ച് വയസ്സുകാരിയായ മകൾക്കൊപ്പം കടലിൽ നീന്തവേ സ്രാവിന്റെ ആക്രമണത്തിൽ 26കാരിയായ യുവതി കൊല്ലപ്പെട്ടു. മെക്‌സിക്കൻ കടൽത്തീരമാ‌യ മാൻസാനില്ലോ തുറമുഖത്താണ് യുവതി കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ മരിയ ഫെർണാണ്ടസ് മാർട്ടിനെസ് ജിമെനെസ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സ്രാവിന്റെ ആക്രമണമുണ്ടായപ്പോൾ യുവതി സാഹസികമായി കുഞ്ഞിനെ രക്ഷിച്ചു. എന്നാൽ അപ്പോഴേക്കും സ്രാവ് യുവതിയുടെ കാൽ കടിച്ചുകീറിയിരുന്നു. പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിരയായ മരിയയുടെ വീഡിയോ പുറത്തുവന്നിരുന്നു.

സ്രാവിന്റെ കടിയേറ്റ മുറിവിൽ നിന്ന് രക്തം നഷ്ടപ്പെട്ടാണ് യുവതി മരിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെ‌യ്തു. പൊലീസെത്തിയപ്പോൾ സ്രാവിന്റെ ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ട നിലയിലായിരുന്നു യുവതിയെന്ന് അധികൃതർ പറഞ്ഞു. ദുരന്തത്തിന് ശേഷം, പ്രദേശവാസികൾക്കും സന്ദർശകരോടും വെള്ളത്തിലിറങ്ങരുതെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി.

നീന്തൽ മത്സരം സംഘാടകർ താൽക്കാലികമായി നിർത്തിവയ്ക്കുകയും . മുൻകരുതലെന്ന നിലയിൽ മെലാക്ക്, ബാര ഡി നാവിഡാഡ് എന്നിവിടങ്ങളിലെ ബീച്ചുകളും അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടി സ്വീകരിച്ചെന്നും അധികൃതർ പറഞ്ഞു.

#26-year-oldwoman #killed #shark #while #swimming #sea

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories